നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

തൊഴിൽ രഹിതരായ യുവതി യുവാകൾക്ക് സൗജന്യ സംരംഭകത്വ പരിശീലനം നേടാം - Free Entrepreneurship Training In Kerala

Free Entrepreneurship Training In Kerala : Here we give the Free Entrepreneurship Training news update here.

Free Entrepreneurship Training In Kerala

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാറിന്റെ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റെർപ്രൈസ്‌ന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.

ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന കേരളത്തിലെ എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ തിരെഞ്ഞെടുത്ത 50 വയസ്സിന് താഴെയുള്ള 25 യുവതി യുവാക്കൾക്ക് സ്‌റ്റൈപെൻറ്റോടുക്കൂടി ഒക്ടോബർ 18 മുതൽ നവംബർ 4വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ വെച്ചാണ് പരിശീലനം നൽകുന്നത്.

ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ KIED-ൻറെ വെബ്‌സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ഒക്ടോബർ 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0484 2532890 / 2550322/9605542061.

Source:
https://keralanews.gov.in/

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.