Kerala PSC Lecturer Recruitment 2022 : കേരള പി എസ് സി ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 19 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala PSC Lecturer Recruitment 2022 Notification Details
Kerala PSC Lecturer Notification 2022 Details | |
---|---|
Organization Name | Kerala Public service commission (Kerala PSC) |
Name Of Post | Lecturer |
Job Type | Government |
Recruitment Type | Direct Recruitment |
Salary | Rs.55200 – 115300/- |
Total Vacancies | 153 |
Apply Mode | Online |
Last date for submission of application | 19th October 2022 |
PSC Lecturer 2022 Vacancy Details
ലക്ചറർ 153 ഒഴിവുകൾ ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala PSC Lecturer Vacancy 2022 | |
---|---|
Name of the Post | Vacancies |
Lecturer in Malayalam | 04 |
Lecturer in Malayalam (By-Transfer) | 04 |
Lecturer in English | 05 |
Lecturer in English (By-Transfer) | 05 |
Lecturer in Hindi | 05 |
Lecturer in Hindi (By-Transfer) | 05 |
Lecturer in Tamil | 02 |
Lecturer in Tamil (By-Transfer) | 01 |
Lecturer in Arabic | 02 |
Lecturer in Arabic (By-Transfer) | 02 |
Lecturer in Sanskrit | 02 |
Lecturer in Sanskrit (By-Transfer) | 02 |
Lecturer in Urdu | 01 |
Lecturer in Urdu (By-Transfer) | 01 |
Lecturer in Kannada | 01 |
Lecturer in Assessment and Evaluation | 02 |
Lecturer in Assessment and Evaluation (By-Transfer) | 02 |
Lecturer in Educational Technology and Material Development | 02 |
Lecturer in Educational Technology and Material Development (By-Transfer) | 02 |
Lecturer in Life Sciences | 05 |
Lecturer in Life Sciences (By-Transfer) | 05 |
Lecturer in Vocational Education | 04 |
Lecturer in Vocational Education (By-Transfer) | 04 |
Lecturer in District Resource Centre | 01 |
Lecturer in District Resource Centre (By-Transfer) | 01 |
Lecturer in Social Science | 05 |
Lecturer in Social Science (By-Transfer) | 05 |
Lecturer in Geography | 05 |
Lecturer in Geography (By-Transfer) | 05 |
Lecturer in Planning Management and Field Interaction | 01 |
Lecturer in Planning Management and Field Interaction (By-Transfer) | 01 |
Lecturer in Mathematics | 04 |
Lecturer in Mathematics (By-Transfer) | 04 |
Lecturer in Chemistry | 05 |
Lecturer in Chemistry (By-Transfer) | 05 |
Lecturer in Commerce | 05 |
Lecturer in Commerce (By-Transfer) | 05 |
Lecturer in Physical Education | 03 |
Lecturer in Physical Education (By-Transfer) | 03 |
Lecturer in Physics | 05 |
Lecturer in Physics (By-Transfer) | 05 |
Lecturer in Foundations of Education and Action Research | 03 |
Lecturer in Foundations of Education and Action Research (By-Transfer) | 03 |
Lecturer in Surveys and Analysis | 03 |
Lecturer in Surveys and Analysis (By-Transfer) | 05 |
Lecturer in Malayalam (Special Recruitment for ST only) | 01 |
Lecturer in Social Science (Special Recruitment for ST only) | 01 |
Lecturer in Physics (Special Recruitment for SC/ ST only) | 01 |
Total | 153 |
PSC Lecturer 2022 Age Limit Details
Kerala PSC Lecturer 2022 Age Limit | |
---|---|
Name of the Post | Age Limit |
ലക്ചറർ | 22 നും 40 നും ഇടയിൽ (1982 ജനുവരി 2 നും 2000 ജനുവരി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അവസരം) |
ലക്ചറർ (By-Transfer) | ട്രാൻസ്ഫർ വഴിയുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 2022 ജനുവരി ആദ്യ ദിവസം 50 വയസ്സായിരിക്കും. |
ലക്ചറർ (Special Recruitment for SC/ ST only) | 22 നും 45 നും ഇടയിൽ (1977 ജനുവരി 2-നും 2000 ജനുവരി 1-നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾ അവസരം) ശ്രദ്ധിക്കുക: പ്രായപരിധിക്കുള്ളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധി 50 വയസ്സ് വരെ ഇളവ് ചെയ്യും. എന്നാൽ ഒരു സാഹചര്യത്തിലും , പരമാവധി പ്രായപരിധി 50 (അമ്പത്) വർഷം കവിയുന്നതാണ്. |
PSC Lecturer 2022 Educational Qualification Details
ലക്ചറർ ജോലി യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Kerala PSC Lecturer 2022 Qualification | |
---|---|
Name of the Post | Educational Qualifications & Experience |
ലക്ചറർ |
|
ലക്ചറർ (By-Transfer) |
|
Kerala PSC Lecturer Recruitment 2022 Application Fee Details
അപേക്ഷ ഫീസ് ഇല്ലാതെ കേരള പി എസ് സി തുളസി വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
How To Apply For Latest Kerala PSC Lecturer Recruitment 2022?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി : ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്ലൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ Apply Now' ൽ മാത്രം click ചെയ്യേണ്ടതാണ്. Upload ചെയ്യുന്ന ഫോട്ടോ 31.12.2012-ന് ശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് Upload ചെയ്ത ഫോട്ടോയ്ക്ക് ഫോട്ടോ Upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും. 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസ്സത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ്ലോഡ് ചെയ്യേണ്ടതാണ് ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാഫീസ് നൽകേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ profile ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy/print out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ' My applicatlons എന്ന Link - ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ്.