പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന "എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം" എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവീസ്, GATE/MAT, UGC/NET/JRF തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവുമുള്ളതും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി - 10/01/2023.
Employability Enhancement Program Details
യോഗ്യതകൾ
- ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- സിവിൽ സർവ്വീസ്, ബാങ്കിങ് സർവീസ്, GATE/MAT, UGC/NET/JRF തുടങ്ങിയ മത്സര പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്രകാരമുള്ള സ്ഥാപനങ്ങളെ ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത് പട്ടികപ്പെടുത്തിയിട്ടുണ്ട്. അപ്രകാരമുള്ള എംപാനൽമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധ്യമല്ല. (സ്ഥാപനങ്ങളുടെ പട്ടിക ഇ ഗ്രാന്റ്സ് അപേക്ഷയിൽ DropDown ലിസ്റ്റിൽ ലഭ്യമാണ്)
മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും
- അപേക്ഷകർ കേരളീയരായിരിക്കണം.
- അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി. ലിസ്റ്റ്) ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം.
- കുടുംബ വാർഷിക വരുമാന പരിധിയുണ്ട്. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിങ് സർവ്വീസ് - 2 ലക്ഷം രൂപ , സിവിൽ സർവ്വീസ് - 4.5 ലക്ഷം രൂപ, GATE/MAT, UGC/NET/JRF - 2.5 ലക്ഷം രൂപ
- Sunday/Holiday/Evening Batch/Short term batch (6 m cog ദൈർഘ്യം) എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല.
- ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
എങ്ങനെ അപേക്ഷിക്കാം
ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ
- ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗരേഖ എൻട്രി നടത്തുന്നതിന് മുൻപായി അപേക്ഷകർ ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന വരുമാന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം.
- www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ആധാർ നമ്പർ ഉപയോഗിച്ച് One Time Registration നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. (Opt Educational Scheme) മുൻവർഷങ്ങളിലെ വിദ്യാഭ്യാസാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ One Time Registration നടത്തിയിട്ടുള്ളവർ നിലവിലുള്ള യൂസർ ഐ.ഡി, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതിയാവും. വീണ്ടും One Time Registration ന് ശ്രമിക്കേണ്ടതില്ല. പാസ് വേർഡ് മറന്നുവെങ്കിൽ Forgot Password ഓപ്ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്.
വെബ്സൈറ്റിൽ Upload ചെയ്യുന്നതിനായി ചുവടെ ചേർക്കുന്ന രേഖകൾ സ്കാൻ ചെയ്ത് സൂക്ഷിക്കുക.
- Passport Size Photo (Format- jpg. Size- less than 100kb)
- Bank Passbook (Format - pdf, Size - less than 100kb)
- SSLC & Certificates of other Educational Qualifications
- Consolidated Mark list
- Caste Certificate/Equivalent
- Income Certificate
- Fee Receipt
- Aadhaar
- Certificate from Institution (Format attached with Notification Annexure)
- Proof for Special consideration (if any)
Official Notification | Click Here |