നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

സഹകരണ ബാങ്കുകളിൽ ക്ലാർക്ക് ആവാം - CSEB Kerala Recruitment 2023

CSEB Kerala Recruitment 2023,CSEB Kerala Notification 2023,CSEB Kerala Recruitment Notification 2023

CSEB Kerala Recruitment 2023 : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 28 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CSEB Kerala Recruitment 2023

CSEB Kerala Recruitment 2023

Name of Department Kerala State Co-Operative Service Examination Board (CSEB)
Name of Post Junior Clerk, Assistant Secretary, System Administrator and Data Entry Operator
Advt No No.14/2022, 15/2022, 16/2022, 17/2022
Method of Appointment Direct Recruitment
Scale Of Pay Rs. 18,000 -53,000/-
Number of Vacancies 122
Mode of Apply offline
Last date to submit the application 28th January 2023

Vacancy Details

ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിലവിൽ 122 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Vacancy
Assistant Secretary/ Chief Accountant 2
Junior Clerk/ Cashier 106
System Administrator 4
Data Entry Operator 10

Age Limit Details

ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.

Post Name Age Limit
Assistant Secretary/ Chief Accountant 18 നും 40 നും മദ്ധ്യേ.SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
Junior Clerk/ Cashier
System Administrator
Data Entry Operator

Salary Details

ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name Salary
Assistant Secretary/ Chief Accountant Rs.19,890 – Rs.62,500/-
Junior Clerk/ Cashier Rs.17,360 – Rs.44,650
System Administrator Rs.25,910 – Rs.62,500
Data Entry Operator Rs.16,420 – 46,830/-

Qualification Details

വിദ്യാഭ്യാസ യോഗ്യത:

ജൂനിയർ ക്ലർക്ക്, അസിസ്റ്റന്റ് സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name Qulification
Assistant Secretary/ Chief Accountant എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ -ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എസ്.സി (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
Junior Clerk/ Cashier എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) തുല്യ മായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി. ആന്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പ റേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉളളവർക്കും അപേക്ഷിക്കാവുന്നതാണ്.
System Administrator First class B.Tech degree in Computer Science, IT, Electronics and Communication Engineering / MCA / MSc (Computer Science or IT)
EXPERIENCE : Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.
Data Entry Operator
  1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
  2. കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
  3. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.

Application Fee

ഉദ്യാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും സഹകരണ പട്ടം 11 പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാൻ ഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്(കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്). അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് കോസ്റ്റ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ്ക്കുകയുള്ളൂ. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും, വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിയ്ക്കേണ്ടതുമാണ് വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 28.01.2023 ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.

Selection Process

സഹകരണ പരീക്ഷ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥിയ്ക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. ആയതിൽ അഭിമുഖത്തിന് ഹാജരായാൽ മിനിമം 3 മാർക്ക് ലഭിക്കുന്നതാണ്. ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്.

How To Apply?

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :

ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ നൽകിയിരിക്കുന്ന ഔദോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.