നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
Vacancy Details
മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ നിലവിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Post Name | Vacancy |
---|---|
മൾട്ടി പർപ്പസ് വർക്കർ | ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. |
Salary Details
>മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
മൾട്ടി പർപ്പസ് വർക്കർ | കരാർ നിയമനം ആണ്. ശമ്പളം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. |
Age Limit Details
മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
മൾട്ടി പർപ്പസ് വർക്കർ | 40 വയസ്സുവരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
മൾട്ടി പർപ്പസ് വർക്കർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
മൾട്ടി പർപ്പസ് വർക്കർ | പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം, എം.എസ് ഓഫീസ് |
How To Apply?
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 31ന് രാവിലെ 11 നു നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28ന് വൈകിട്ട് അഞ്ചുവരെ.