Kerala Oushadhi Job Notification 2023 : കേരളത്തില്‍ ഔഷധിയിലെ ട്രെയിനി ഡോക്ടർ, റിസപ്ഷനിസ്റ്റ് തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 20 ന് നടക്കുന്ന ഇന്റർവ്യൂ ല് പങ്കെടുക്കുക.
ഔഷധിയിലെ ട്രെയിനി ഡോക്ടർ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള ഒരു അഭിമുഖം / എഴുത്തുപരീക്ഷ 20.03.2023 തിങ്കളാഴ്ച നടത്തുന്നതാണ് .
താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ 20.03.2023 തിങ്കളാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ് .
Selection Process
സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് . അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . ഫോൺ : 0487 2459800,2459858 .