DDA Recruitment 2023
ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു കേന്ദ്ര സർക്കാർ തൊഴിൽ അവസരം. ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലാണ് ഡൽഹി ഡെവലപ്പിംഗ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി,എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Delhi Development Authority (DDA) Job Notification Details
DDA Recruitment 2023 Notification Details | |
---|---|
Organization Name | Delhi Development Authority (DDA) |
Job Type | Central Govt |
Recruitment Type | Temporary Recruitment |
Advt No | File No. BECIL/MR-Project/1/DDA/Advt.2023/322 |
Post Name | Office Assistant and Data Entry Operator |
Total Vacancy | 26 |
Job Location | All Over India |
Salary | As per rule |
Apply Mode | Online |
Last date for submission of application | 21st May 2023 |
ഒഴിവ് വിവരങ്ങൾ : ആകെ 26 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 16 ഒഴിവുകൾ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 10 ഒഴിവുകൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലുമാണ് നിലവിലെ സ്ഥിതീകരണം
പ്രായപരിധി : ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികയിലേക്ക് 21 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
സാലറി : തസ്തിക നിയമപ്രകാരമുള്ള സാലറി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതായിരിക്കും
ജോലി സ്ഥലം : ഒഴിവുകൾ പ്രകാരം ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ആയിരിക്കും നിയമനം
യോഗ്യത : ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും ഒരു അംഗികൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദവും, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാൻ പ്ലസ് ടു, അല്ലെങ്കിൽ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നുമുള്ള ബിരുദവുമാണ് യോഗ്യത.മേൽപ്പറഞ്ഞ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല
അപേക്ഷ വിവരങ്ങൾ : ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ https://www.becil.com/ എന്ന വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ മനസിലാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ ഫീ ആയി ജനറൽ, OBC വിഭാഗത്തിൽപ്പെട്ടവർ 885 രൂപയും SC/ST/EWS/PH വിഭാഗക്കാർ 531 രൂപയും എക്സ്-സർവീസ്മാൻ, സ്ത്രീകൾ തുടങ്ങിയവർ 885 രൂപ തന്നെ അടക്കണം.