കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്(Kerafed)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ്/ ക്യാഷർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ അസിസ്റ്റന്റ്/ക്യാഷർ തസ്തികയിൽ 23 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/1/1983 നും 1/1/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:അസിസ്റ്റന്റ്/ക്യാഷർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18000 രൂപ മുതൽ 41500 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള കോമേഴ്‌സിൽ ബിരുദം/ബിരുദാനന്തര ബിരുദം/BA/B.Sc ഉള്ളവർക്കും HDC/HDCM എന്നീ കോർപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് വിജയിച്ചവർക്കും B.Sc കോർപറേഷൻ ആൻഡ് ബാങ്കിംഗ് പാസ്സായവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമ്മപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി https://thulasi.psc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമ്മപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.