കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് നടത്തുന്നു. കോൺഫിഡൻഷിയൽ അസിസ്റ്റന്റ് Gr II തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Vacancy Details
പ്രായപരിധി: നിലവിൽ കോൺഫിഡൻഷിയൽ അസിസ്റ്റന്റ് Gr II തസ്തികയിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Age Limit Details
പ്രായപരിധി: 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/1/1987 നും 1/1/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 29500 രൂപ മുതൽ 79000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം/ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, ഷോർട് ഹാൻഡ് ഇംഗ്ലീഷ്, മലയാളം K.G.T.E /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി https://www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്.