നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ബിരുദം ഉള്ളവർക്ക് മാനേജർ ആകാം | RMFL Recruitment 2023

RMFL Recruitment 2023 : Check the Qualification, Vacancy , Salary , Age limit and other details
Anusree P K

RMFL Recruitment 2023

RMFL Recruitment 2023 has announced job openings for various positions including Senior Manager, Manager, Deputy Manager, Assistant Manager, and Administrative Assistant. A total of 140 vacancies are available throughout India. The age limit varies from 28 to 35 years, depending on the position. Candidates should have a graduation degree in any discipline and relevant work experience in microfinance or financial institutions. Proficiency in computer operation and a valid two-wheeler driving license are required for most positions. The selected candidates will receive an annual salary ranging from Rs. 4 to 8 lakhs. Interested candidates can apply online through the official website of RMFL by paying an application fee of Rs. 500. The application submission deadline is 19th July 2023.

റിപ്പോ മൈക്രോ ഫിനാൻസ്ഡ്ലി മിറ്റഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.സീനിയർ മാനേജർ,മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

RMFL Recruitment 2023

RMFL Job Notification Details

RMFL Recruitment 2023 : Overview
Organization Name Repco Micro Finance Ltd (RMFL)
Job Type Central Govt
Recruitment Type Direct Recruitment
Advt No Rc.No. RECR/PAD/RMFL/2023-24
Post Name Senior Manager, Manager, Deputy Manager, Assistant Manager, Administrative Assistant
Total Vacancy 140
Job Location All Over India
Salary Rs.4.00 – 8.00 lakhs per annum
Apply Mode Online
Application Closing Date 19th July 2023

Vacancy Details

ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 140 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. അതിൽ സീനിയർ മാനേജർ തസ്തികയിൽ 10 ഒഴിവുകളും ,മാനേജർ തസ്തികയിൽ 10 ഒഴിവുകളും,ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 35 ഒഴിവുകളും,അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 35 ഒഴിവുകളും , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ 50 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Age Limit Details

പ്രായപരിധി

സീനിയർ മാനേജർ&മാനേജർ:35 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

ഡെപ്യൂട്ടി മാനേജർ:30 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ&അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:28 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

Salary Details

സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 4-8 ലക്ഷം രൂപ വരെ പ്രതിവർഷം സാലറി ലഭിക്കും.

Qualification Details

വിദ്യാഭ്യാസ യോഗ്യത

സീനിയർ മാനേജർ: റെഗുലർ വിദ്യാഭ്യാസത്തിന് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഉദ്യോഗാർത്ഥികൾക്ക് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ തുടർച്ചയായി 7 വർഷമെങ്കിലും ഓഫീസറായി ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.

മാനേജർ:ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഉദ്യോഗാർത്ഥികൾക്ക് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ തുടർച്ചയായി 5 വർഷമെങ്കിലും ഓഫീസറായി ജോലി ചെയ്തിരിക്കണം. കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.

ഡെപ്യൂട്ടി മാനേജർ:ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഉദ്യോഗാർത്ഥികൾക്ക് മൈക്രോ ഫിനാൻസ്/മറ്റ് ഫിനാൻഷ്യൽ സ്ഥാപനത്തിൽ തുടർച്ചയായി 3 വർഷമെങ്കിലും ഓഫീസറായി ജോലി ചെയ്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.

അസിസ്റ്റന്റ് മാനേജർ:ഏതെങ്കിലും വിഷയത്തിൽ ബിരുദം, മൈക്രോ ഫിനാൻസിലോ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിംഗ് ലൈസെൻസും ഉണ്ടായിരിക്കണം.

How To Apply?

അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി RMFL ന്റെ https://www.repcomicrofin.co.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷയോടൊപ്പം അപേക്ഷ 500 രൂപ അപേക്ഷ ഫീസും അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട്‌ എടുത്ത് വെക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.