ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസേർസ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ഈ തസ്തികയിൽ 450 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ റിസ്ക് എഞ്ചിനീയർ തസ്തികയിൽ 36 ഒഴിവുകളും ലീഗൽ തസ്തികയിൽ 70 ഒഴിവുകളും അക്കൗണ്ട്സ് തസ്തികയിൽ 30 ഒഴിവുകളും ഹെൽത്ത് തസ്തികയിൽ 75 ഒഴിവുകളും ഐ ടി തസ്തികയിൽ 23 ഒഴിവുകളും ജനറലിസ്റ്റ് തസ്തികയിൽ 120 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 50000 രൂപ മുതൽ 97000 രൂപ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
റിസ്ക് എഞ്ചിനീയേർസ്: ഏതെങ്കിലും വിഷയത്തിൽ റിസ്ക് എഞ്ചിനീയേഴ്സ് എഞ്ചിനീയറിംഗ് (ബിരുദം/ ബിരുദാനന്തര ബിരുദം)
ഓട്ടോമൊബൈൽ എഞ്ചിനീയർ: കുറഞ്ഞത് 60% മാർക്ക് (SC/ ST/ PwBD-ക്ക് 55%) ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ B.E./ B.Tech./ M.E./M.ടെക്അഥവാമെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മിനിട്ട് 60% മാർക്ക് (SC/ ST/ PwBD-ക്ക് 55% മാർക്ക്)കൂടെ ഓട്ടോമൊബൈൽ എഞ്ചിനീയേർസ്: ഡിപ്ലോമയും (കുറഞ്ഞത് ഒരു വർഷത്തെ കാലാവധി) ഉള്ള ബിരുദം/ബിരുദാനന്തര ബിരുദംമിനിമം 60% (SC/ ST/ PwBDക്ക് 55%)
ലീഗൽ:നിയമത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം.
അക്കൗണ്ട്‌സ്: ചാർട്ടേഡ് അക്കൗണ്ടന്റും (ICAI) 60% മാർക്കോടെയുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം (SC/ ST/ PwBD-ക്ക് 55%മാർക്ക്)
AO(ഹെൽത്ത്):M.B.B.S / M.D. / M.S. അല്ലെങ്കിൽ യോഗ്യതാ ബിരുദത്തിൽ കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പിജി-മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.ഡി.എസ്/ എം.ഡി.എസ് അല്ലെങ്കിൽ ബി.എ.എം.എസ്/ ബി.എച്ച്.എം.എസ് (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം) (എസ്‌സി/എസ്ടി/ പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്ക്);
ഐ ടി :B.E./ B.Tech/ M.E/ M.Tech in IT അല്ലെങ്കിൽ Computer Science Discipline അല്ലെങ്കിൽ M.C.A 60% മാർക്ക് (SC/ ST/ PwBD ന് 55% മാർക്ക്)ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദധാരികൾ. ജനറലിസ്റ്റ്:ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഡിഗ്രി പരീക്ഷകളിൽ കുറഞ്ഞത് 60% മാർക്കും SC/ ST/ PWD ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്കും.
Application Fee Details
അപേക്ഷ ഫീസ്:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ജനറൽ/OBC വിഭാഗക്കാർ 850 രൂപയും SC/ST/PWD വിഭാഗക്കാർ 100 രൂപയും അപേക്ഷ ഫീസ് അടക്കേണ്ടതാണ്.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി NIACL ന്റെ https://www.newindia.co.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് .അതിനായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് പ്രസ്തുത യോഗ്യത നിങ്ങൾക്കുണ്ടെങ്കിൽ 'Apply'ക്ലിക്ക് ചെയ്യുക. പിന്നീട് വരുന്ന മറ്റ് വിവരങ്ങളും നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള അപേക്ഷ ഫീസും ആക്കുക. ശേഷം 'Submit'നൽകി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ്ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21 ആണ്.