കേരള സർക്കാരിന്റെ ഓഡെപെക് എന്ന സ്ഥാപനത്തിലൂടെയാണ് തുർക്കിയിലെ പ്രമുഖ ഷിപ്പ്യാർഡിൽ തൊഴിലവസരം ലഭിക്കുന്നത്. മൊത്തം 69 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഐടിഐ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാം. 2 മുതൽ 3 വർഷം വരെ പ്രവൃത്തി പരിചയം ആവശ്യമുണ്ട്. 600 മുതൽ 950 ഡോളർ വരെയാണ് ശമ്പളം.ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് വേണം.
കേരള സർക്കാരിന്റെ നിയമപ്രകാരമുള്ള സേവന ചാർജ് അടയ്ക്കേണ്ടിവരും. ഫിറ്റർ, ഫോർമാൻ, കേബിൾ ടെർമിനേഷൻ എലക്ട്രീഷ്യൻ എന്നിങ്ങനെയാണ് തസ്തികകൾ വിഭജിച്ചിരിക്കുന്നത്. തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകളും ശമ്പളവും വ്യത്യസ്തമാണ്.ഓരോ തസ്തിക തിരിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിട്ടുണ്ട്.ഇടത്തേക്ക് സ്വിപ് ചെയ്തുകൊണ്ട് ടെമ്പിൾ പൂർണമായി വായിക്കാവുന്നതാണ്.
Position | Total Workers | Experience Required | Salary | Overtime |
---|---|---|---|---|
Pipe Fitters Grade 1 | 18 | 5+ years in oil and gas or shipyard | 750 USD per month | Weekdays 1.5 times, Sunday 2 times |
Pipe Fitters Grade 2 | 21 | Minimum 3 years in oil and gas or shipyard | 650 USD per month | Weekdays 1.5 times, Sunday 2 times |
Foreman – Pipe Fitter | 2 | Minimum 5 years experience | 950 USD per month | Weekdays 1.5 times, Sunday 2 times |
Foreman – Pipe Welding | 1 | Minimum 5 years experience | 950 USD per month | Weekdays 1.5 times, Sunday 2 times |
Cable Pullers | 18 | Minimum 2 years experience in a shipyard | 600 USD per month | Weekdays 1.5 times, Sunday 2 times |
Foreman – Cable Pulling | 3 | Minimum 3 years shipyard experience | 700 USD per month | Weekdays 1.5 times, Sunday 2 times |
Cable Termination Electrician | 6 | Minimum 5 years in oil and gas or shipyard | 700 USD per month | Weekdays 1.5 times, Sunday 2 times |
ഷിപ് ബില്‍ഡിങ്ങ് കമ്പനിയിലോ ഓഫ് ഷോര്‍ ഓയില്‍ ഗ്യാസ് ഇന്‍ഡസ്ട്രിയിലോ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. വിദേശത്തുള്ള പ്രവൃത്തി പരിചയത്തിന് മുന്‍ഗണന ലഭിക്കും.കൂടുതൽ വിവരങ്ങൾക്കായി ഓഡെപെക്കിന്റെ [email protected] എന്ന ഇമെയിലിലേക്ക് ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ 5 ഏപ്രിൽ 2024 നാകം അയക്കണം.