ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങളുമായി മാക്സോൺ കൺസ്യൂമർ പ്രോഡ്യൂസർ ലിമിറ്റഡ് 2024 മെയ് 4ന് കോട്ടയം എംപ്ലോയ്ബിലിറ്റി സെന്ററിൽ വാക്ക്-ഇൻ അഭിമുഖം നടത്തുന്നു. താഴെ കൊടുത്തിരിക്കുന്ന തസ്തികകളുടെ വിവരങ്ങൾ വായിച്ചശേഷം താല്പര്യമുള്ളവർ അപേക്ഷിക്കണം.
ബ്രാഞ്ച് മാനേജർ (പുരുഷൻ/സ്ത്രീ) : ഏതെങ്കിലും ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി ആവശ്യമുണ്ട്. 1-2 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 മുതൽ 50 വയസ്സുവരെയാണ്. ശമ്പളം 25,000 രൂപയാണ്. പാലയിലും കോട്ടയത്തും ഒഴിവുകൾ.
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (പുരുഷൻ/സ്ത്രീ) : ഏതെങ്കിലും ബിരുദം യോഗ്യതയായി വേണം. 0-2 വർഷത്തെ പരിചയം മതി. പ്രായപരിധി 25 മുതൽ 50 വരെയാണ്. ശമ്പളം 21,000 രൂപ ലഭിക്കും. എട്ടുമനൂരിലും കോട്ടയത്തും ഒഴിവുകൾ .
കളക്ഷൻ എക്സിക്യുട്ടീവ് (പുരുഷൻ/സ്ത്രീ) : പ്ലസ്ടു യോഗ്യതയാണ് വേണ്ടത്. 0-1 വർഷം പരിചയം മതി. പ്രായപരിധി 20 മുതൽ 40 വരെയാണ്. ശമ്പളം 10,000 രൂപയും ടിഎയും ലഭിക്കും. കോട്ടയത്താണ് ഒഴിവുകൾ.
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ മെയ് 4 (04/05/2024) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെയുള്ള സമയത്തിനിടയ്ക്ക് തങ്ങളുടെ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയ്ബിലിറ്റി സെന്ററിൽ നേരിട്ടെത്തണം.
അഭിമുഖ സ്ഥലം: എംപ്ലോയ്ബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രണ്ടാം നില, കളക്ടറേറ്റ് കോട്ടയം
സമയം: രാവിലെ 10 മണി മുതൽ 2 മണി വരെ എംപ്ലോയ്ബിലിറ്റി സെന്ററിൽ