കാസർഗോഡ് ജില്ലയിലെ എൻട്രി ഹോം ഫോർ ഗേൾസിലേക്കും എറണാകുളം ജില്ലയിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്കും വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി കേരള മഹിളാ സമഖ്യ സൊസൈറ്റിയും വനിതാ ശിശുവികസന വകുപ്പും അപേക്ഷ ക്ഷണിച്ചു. മിനിമം അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ 2024 ജൂൺ 25-നും 28-നും നടക്കും.

ഒഴിവുകളുടെ വിവരങ്ങൾ: കാസർഗോഡ് ജില്ലയിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) - 1 ഒഴിവ്, കെയർ ടേക്കർ - 4 ഒഴിവ്, കുക്ക് - 1 ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. എറണാകുളം ജില്ലയിൽ മെസ്സഞ്ചർ തസ്തികയിൽ ഒരു ഒഴിവുണ്ട്. എല്ലാ തസ്തികകളിലേക്കും സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
യോഗ്യതാ മാനദണ്ഡങ്ങൾ: സൈക്കോളജിസ്റ്റിന് എം.എസ്.സി/എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. കെയർ ടേക്കർക്ക് പ്ലസ് ടു പാസായിരിക്കണം. കുക്കിന് അഞ്ചാം ക്ലാസ് പാസായാൽ മതി. മെസ്സഞ്ചർ തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം. എല്ലാ തസ്തികകൾക്കും പ്രായപരിധി 25-45 വയസ്സാണ്. 30-45 വയസ്സുള്ളവർക്ക് മുൻഗണന നൽകും.
അപേക്ഷിക്കേണ്ട വിധം : കാസർഗോഡ് ജില്ലയിലെ തസ്തികകൾക്ക് 2024 ജൂൺ 25-ന് രാവിലെ 11 മണിക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. എറണാകുളം ജില്ലയിലെ മെസ്സഞ്ചർ തസ്തികയ്ക്ക് 2024 ജൂൺ 28-ന് രാവിലെ 11 മണിക്ക് വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ (സിവിൽ സ്റ്റേഷൻ, കാക്കനാട്) നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം.