കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാര്ക്കറ്റിംഗ് ഫെഡറേഷന് (മിൽമ) ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല് മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എം.ഐ.എസ്. സെയില്സ് അനലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷകള് ക്ഷണിച്ചു. കരാര് അടിസ്ഥാനത്തിലാണ് നിയമനം. ഓണ്ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്പ്പിക്കുന്നതിന് അവസാന തീയതി ജൂലൈ 15 ആണ്.
MILMA Job Notification 2024
- സംഘടനയുടെ പേര്: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ)
- തൊഴിൽ വിഭാഗം: സർക്കാർ
- നിയമന തരം: കരാർ അടിസ്ഥാനത്തിൽ
- തസ്തികകളുടെ പേര്: ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എം.ഐ.എസ്. സെയിൽസ് അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം: 03
- ജോലി സ്ഥലം: കേരളം
- ശമ്പള പരിധി: 20,000 രൂപ മുതൽ 30,000 രൂപ വരെ
- അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
- അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ജൂലൈ 15, 2024
Vacancy Details
മിൽമയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എം.ഐ.എസ് സെയിൽസ് അനലിസ്റ്റ് തസ്തികകളിലേക്ക് ഓരോ ഒഴിവ് വീതമാണുള്ളത്.
Age Limit Details
മൂന്ന് തസ്തികകൾക്കും പരമാവധി പ്രായപരിധി 40 വയസ്സാണ്.
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് | Rs. 30,000/- |
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് | Rs. 25,000/- |
എംഐഎസ് സെയിൽസ് അനലിസ്റ്റ് | Rs. 20,000/- |
Who Can Apply?
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിന് മാർക്കറ്റിംഗിൽ എം.ബി.എ, എക്സ്പോർട്ട് മാനേജ്മെന്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
എം.ഐ.എസ് സെയിൽസ് അനലിസ്റ്റിന് ഡാറ്റ അനാലിസിസിൽ ബിരുദം/പി.ജി ഡിപ്ലോമയും എഫ്.എം.സി.ജി കമ്പനി/വലിയ ഡിസ്ട്രിബ്യൂട്ടർ/സി.എഫ്.എ/സൂപ്പർസ്റ്റോക്കിയിൽ സെയിൽസ് എം.ഐ.എസ് ഡാറ്റാ മാനേജ്മെന്റിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവുമാണ് അർഹത.
How to Apply MILMA Recruitment 2024?
- https://cmd.kerala.gov.in/recruitment/ എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക
- ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്കില് ക്ലിക്ക് ചെയ്യുക
- വിജ്ഞാപനം വായിച്ച് യോഗ്യതകള് പരിശോധിക്കുക
- അക്കൗണ്ട് സൃഷ്ടിച്ച് അപേക്ഷ സമര്പ്പിക്കുക
- അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക