സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഓഫീസർ ഗ്രേഡ് A (അസിസ്റ്റൻ്റ് മാനേജർ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ജനറൽ, ലീഗൽ, ഐ.ടി., റിസർച്ച്, ഒഫീഷ്യൽ ലാംഗ്വേജ്, എഞ്ചിനീയറിംഗ് സ്ട്രീമുകളിലായി ആകെ 110 ഒഴിവുകളാണുള്ളത്. ബിരുദാനന്തര ബിരുദം/ബിരുദം ആണ് അടിസ്ഥാന യോഗ്യത. ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദമായ വിജ്ഞാപനം 2025 ഒക്ടോബർ 30-ന് പ്രസിദ്ധീകരിക്കുന്നതാണ്.
വിജ്ഞാപന വിവരങ്ങൾ
| സ്ഥാപനത്തിൻ്റെ പേര്: |
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) |
| തൊഴിൽ വിഭാഗം: |
കേന്ദ്ര സർക്കാർ സ്ഥാപനം (Statutory body) |
| റിക്രൂട്ട്മെന്റ് തരം: |
നേരിട്ടുള്ള നിയമനം |
| തസ്തികയുടെ പേര്: |
ഓഫീസർ ഗ്രേഡ് A (അസിസ്റ്റൻ്റ് മാനേജർ) |
| ആകെ ഒഴിവുകൾ: |
110 |
| ജോലി സ്ഥലം: |
ഇന്ത്യയിലുടനീളമുള്ള SEBI ഓഫീസുകൾ |
| ശമ്പളം: |
₹62,500 - 1,26,100/- (ഗ്രേഡ് A പേ സ്കെയിൽ) |
| അപേക്ഷിക്കേണ്ട വിധം: |
ഓൺലൈൻ വഴി മാത്രം |
| അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: |
വിശദമായ വിജ്ഞാപനത്തിൽ അറിയിക്കും |
ഒഴിവുകളുടെ വിശദാംശങ്ങൾ
| തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
| ജനറൽ സ്ട്രീം (General Stream) |
56 |
| ലീഗൽ സ്ട്രീം (Legal Stream) |
20 |
| ഇൻഫർമേഷൻ ടെക്നോളജി സ്ട്രീം (Information Technology) |
22 |
| റിസർച്ച് സ്ട്രീം (Research) |
4 |
| ഒഫീഷ്യൽ ലാംഗ്വേജ് സ്ട്രീം (Official Language) |
3 |
| എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ) സ്ട്രീം (Engineering - Electrical) |
2 |
| എഞ്ചിനീയറിംഗ് (സിവിൽ) സ്ട്രീം (Engineering - Civil) |
3 |
| ആകെ |
110 |
പ്രായപരിധി
- 2025 സെപ്റ്റംബർ 30-ന് അപേക്ഷകന് 30 വയസ്സ് കവിയാൻ പാടില്ല. അതായത്, 1995 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം.
- ബാധകമായ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
| തസ്തികയുടെ പേര് |
Pay Scale / Initial Basic Pay |
| ഓഫീസർ ഗ്രേഡ് A (അസിസ്റ്റൻ്റ് മാനേജർ) |
₹62,500 - 1,26,100/- (ഗ്രേഡ് A പേ സ്കെയിൽ) |
| മുംബൈയിൽ താമസ സൗകര്യം ഇല്ലാതെ പ്രതിമാസം ഏകദേശം ₹1,84,000/- മൊത്ത ശമ്പളം ലഭിക്കും. താമസ സൗകര്യത്തോടെ പ്രതിമാസം ഏകദേശം ₹1,43,000/- ലഭിക്കും. |
യോഗ്യതാ മാനദണ്ഡങ്ങൾ
| തസ്തികയുടെ പേര് |
വിദ്യാഭ്യാസ യോഗ്യത |
| ജനറൽ സ്ട്രീം |
ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (കുറഞ്ഞത് രണ്ട് വർഷത്തെ കോഴ്സ്)/നിയമത്തിൽ ബിരുദം/എഞ്ചിനീയറിംഗിൽ ബിരുദം/ചാർട്ടേഡ് അക്കൗണ്ടൻ്റ്/ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്/കമ്പനി സെക്രട്ടറി/കോസ്റ്റ് അക്കൗണ്ടൻ്റ്. |
| ലീഗൽ സ്ട്രീം |
നിയമത്തിൽ ബിരുദം (Bachelor's Degree in Law). |
| ഇൻഫർമേഷൻ ടെക്നോളജി |
ഏതെങ്കിലും ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയും (കുറഞ്ഞത് രണ്ട് വർഷത്തെ കോഴ്സ്). |
| റിസർച്ച് |
ഇക്കണോമിക്സ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/ഫിനാൻസ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നിവയിൽ മാസ്റ്റേഴ്സ് ഡിഗ്രി/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉൾപ്പെടെയുള്ള നിശ്ചിത യോഗ്യതകൾ. |
| ഒഫീഷ്യൽ ലാംഗ്വേജ് |
ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ഹിന്ദി/ഹിന്ദി ട്രാൻസ്ലേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉൾപ്പെടെയുള്ള നിശ്ചിത യോഗ്യതകൾ. |
| എഞ്ചിനീയറിംഗ് (ഇലക്ട്രിക്കൽ) |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം (Bachelor's Degree). |
| എഞ്ചിനീയറിംഗ് (സിവിൽ) |
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (Bachelor's Degree). |
അപേക്ഷാ ഫീസ്
- ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക്: ₹1000/- അപേക്ഷാ ഫീസ് + 18% ജി.എസ്.ടി.
- എസ്.സി., എസ്.ടി., പി.ഡബ്ല്യു.ബി.ഡി. വിഭാഗക്കാർക്ക്: ₹100/- ഇൻ്റിമേഷൻ ചാർജസ് + 18% ജി.എസ്.ടി.
സെലക്ഷൻ പ്രക്രിയ
- തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
- ഒന്നാം ഘട്ടം: രണ്ട് പേപ്പറുകളുള്ള ഓൺലൈൻ പരീക്ഷ.
- രണ്ടാം ഘട്ടം: രണ്ട് പേപ്പറുകളുള്ള ഓൺലൈൻ പരീക്ഷ (ഒന്നാം ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക്).
- ഇൻ്റർവ്യൂ: രണ്ടാം ഘട്ടത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇൻ്റർവ്യൂവിന് വിളിക്കും.
- എസ്.സി/എസ്.ടി/ഒ.ബി.സി (NCL)/പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പ്രീ-എക്സാമിനേഷൻ പരിശീലനം ഓൺലൈൻ മോഡിൽ SEBI ക്രമീകരിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
- SEBI-യുടെ ഔദ്യോഗിക വെബ്സൈറ്റ് 2025 ഒക്ടോബർ 30-ന് സന്ദർശിക്കുക.
- വിശദമായ വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ഓൺലൈൻ അപേക്ഷാ ലിങ്ക് വഴി മാത്രം അപേക്ഷ സമർപ്പിക്കുക. മറ്റ് അപേക്ഷാ ഫോമുകൾ പരിഗണിക്കുന്നതല്ല.
- പരീക്ഷാ പരിശീലനം ആവശ്യമുള്ള SC/ST/OBC(NCL)/PwBD ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷാ ഫോമിൽ അത് നിർബന്ധമായും രേഖപ്പെടുത്തണം.
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ