Temporary Jobs In Kerala Government 2023 - കേരള സർക്കാർ താത്കാലിക നിയമനം

Are you looking for a temporary job in the state of Kerala? The Kerala government offers various temporary job opportunities, which are updated regularly. These job openings include clerical, technical, and administrative positions. The government hires temporary employees to fill in for regular employees who are on vacation or leave, or to meet the immediate needs of the government.

As a temporary employee of the Kerala government, you will be expected to perform your job duties to the highest standard, whether it be data entry, administrative work, customer service, or technical support. It's crucial to adhere to the government's policies and procedures and maintain professionalism at all times. To apply for a temporary job in the Kerala government, you must meet the minimum qualifications for the position, which may include education, work experience, or specific skills. Submitting a well-crafted application, including a resume, cover letter, and supporting documents, is essential to make a good impression on the government recruiters.Latest Keala Govenment temporary jobs given below.

Temporary Jobs In Kerala Government 2022
ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്ന കേരള സർക്കാർ താത്കാലിക ജോലികൾ ചുവടെ ചേർക്കുന്നു.
Last Updated : 18th April 2023

അക്കൗണ്ടന്റ് നിയമനം

കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ അക്കൗണ്ടന്റ് (ശമ്പളം: 35,600-75,400 രൂപ) തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പില്‍ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മേയ് ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് രജിസ്ട്രാര്‍, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ ഗസ്റ്റ് ലക്ചറർ

കോഴിക്കോട് ഗവ. ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാഗവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോഴിക്കോട് ഗവ. ലോ കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇംഗ്ലീഷ് വിഷയത്തിൽ ഏപ്രിൽ 27നും മാനേജ്മെന്റിൽ 28നും നിയമത്തിൽ 29നുമാണ് അഭിമുഖം. രാവിലെ 10.30ന് അഭിമുഖം ആരംഭിക്കും.

എഫ് ആന്‍ഡ് ബി മാനേജര്‍

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനു (കെപ്കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഫ് ആന്‍ഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 35നും 50 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും വേണം. അപേക്ഷകര്‍ ബയോഡേറ്റ സഹിതം മേയ് രണ്ടിനു മുന്‍പായി മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695 024, എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9446364116, ഇ-മെയില്‍: [email protected], [email protected].

ജൂനിയർ ഇൻസ്ട്രക്ടർ – താൽക്കാലിക നിയമനം

തിരുവനന്തപുരം, ചാക്ക ഗവ. ഐ ടി ഐ യിൽ മഷിനിസ്റ്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രിക്ടർ ഒഴിവിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ഒ ബി സി കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20 രാവിലെ 10.30 ‌ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയുമാണ് യോഗ്യതകൾ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രിയും വേണം.

ഡെപ്യൂട്ടേഷന്‍ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ (on deputation basis) വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.kelsa.nic.in.

അങ്കണവാടികളിലെ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകള്‍ക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും സേവന തല്‍പരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് 3 വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി വര്‍ഷത്തെ വയസിളവുണ്ട്. അങ്കണവാടി വര്‍ക്കര്‍ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എല്‍ സി പാസായിരിക്കണം. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ അതേ വിഭാഗത്തില്‍ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതല്‍ വിവരങ്ങള്‍ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രില്‍ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം – ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും.

അക്കൗണ്ടൻറ് ഒഴിവ്

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ നിയമനത്തിന് എസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള ബികോം, പിജിഡിസിഎ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി

കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421

ആംബുലൻസ് ഡ്രൈവർ നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ.

പ്രൊജക്ട് എൻജിനീയർ (സിവിൽ)

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 24ന് വൈകിട്ട് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെപ്യൂട്ടേഷൻ

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജൻഡർ പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് കെ.എസ്.ആർ റൂൾ 144പ്രകാരമുള്ള എൻ.ഒ.സി സഹിതം www.genderpark.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി – മെയ് 10.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.