ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 100 അപ്പ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 29 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
BSNL Apprentice Recruitment 2022 Details
ഓർഗനൈസേഷൻ | BSNL |
ജോലി തരം | Central Government |
നിയമനം | താൽക്കാലികം |
തസ്തിക | അപ്രെന്റിസ് |
ആകെ ഒഴിവുകൾ | 68 |
ജോലിസ്ഥലം | ഹൈദരാബാദ് |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
അവസാന തീയതി | 2022 ഓഗസ്റ്റ് 29 |
BSNL Recruitment 2022 Vacancy Details
BSNL അപ്രെന്റിസ് ട്രെയിനി തസ്തികയിലേക്ക് 100 ഒഴിവുകളാണ് നിലവിലുള്ളത്. വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തിക | ഒഴിവുകൾ |
---|---|
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് | 39 |
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് | 6 |
BSNL Recruitment 2022 Age Limit Details
25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
BSNL Recruitment 2022 Educational Qualification
പോസ്റ്റിൻറെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് | ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ബിഇ/ ബിടെക് |
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് | ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ |
BSNL Recruitment 2022 Salary Details
BSNL അപ്രന്റീസ് പോസ്റ്റിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകുന്നു. ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. അതുകൊണ്ടാണ് ഇത്രയും കുറഞ്ഞ തുക ശമ്പളമായി ലഭിക്കുന്നത്. എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ്പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 1800 രൂപ ശമ്പളത്തിന് പുറമേ ട്രാവൽ അലവൻസായി ലഭിക്കുന്നതാണ്.
പോസ്റ്റിൻറെ പേര് | ശമ്പളം |
---|---|
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അപ്പ്രെന്റിസ് | 9000 രൂപ |
ഡിപ്ലോമ (ടെക്നീഷ്യൻ) അപ്പ്രെന്റിസ് | 8000 രൂപ |
How to Apply BSNL Recruitment 2022?
ആദ്യമായി BSNL ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത്.
ഘട്ടം 1
- www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Enroll എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- അപേക്ഷാ ഫോറം പൂരിപ്പിക്കുക ശേഷം എൻട്രോൾ നമ്പർ ലഭിക്കും അത് സൂക്ഷിച്ച് വെക്കുക. ഇത്രയും ചെയ്ത ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വെരിഫിക്കേഷൻ അപ്രൂവൽ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരും. അപ്രൂവൽ ലഭിച്ച ശേഷം
- login ക്ലിക്ക് ചെയ്യുക ശേഷം Establishment Request Menu സെലക്ട് ചെയ്യുക
- എന്നിട്ട് Find Establishment ക്ലിക്ക് ചെയ്യുക.
- ശേഷം നിങ്ങളുടെ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക. Establishment പേര് തിരഞ്ഞെടുക്കുക.
- 'BHARAT SANCHAR NIGAM LIMITED' എന്ന് ടൈപ്പ് ചെയ്ത ശേഷം സെലക്റ്റ് ചെയ്യുക.
- Apply ഓപ്ഷൻ ക്ലിക്ക് ചെയ്യുക.വീണ്ടും Apply ക്ലിക്ക് ചെയ്യുക.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ