നാഷണൽ ഹെൽത്ത് മിഷനിൽ പാര്‍ട്ട് ടൈം ജോലി നേടുവാൻ അവസരം. ദേശീയ ആരോഗ്യ മിഷൻ(ആരോഗ്യകേരളം) തിരുവനന്തപുരം ജില്ലയുടെ കീഴില്‍ ആണ് ഒഴിവുകൾ. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് 3 ട്രാന്‍സ്ജെന്‍ഡര്‍ ലിംഗ വർഗക്കാർ പാര്‍ട്ട് ടൈം അയി നിയമിക്കുന്നു.

യോഗ്യത
- പത്താം ക്ലാസ്സ്/തൂല്യത പരീക്ഷ പാസായിരിക്കണം.
- സംസ്ഥാന/ക്രേന്ദ്ര ഗവണ്മെന്റുകള്‍ അനുവദിച്ചിട്ടുള്ള ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി കാര്‍ഡുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ടവരായിരിക്കണം.
- സമുഹ്യ സേവന മേഖലയില്‍ മുന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
പ്രായപരിധി
18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
ശമ്പളം
പാര്‍ട്ട് ടൈം ജോലിക്ക് 5000 രൂപ പ്രതിമാസ ഇന്‍സെ൯റ്റീവ് ലഭിക്കും.
എങ്ങനെ അപേക്ഷ സമർപ്പിക്കാം ?
യോഗ്യരായ ട്രാന്‍സ്ജെന്‍ഡര്‍ ഉദ്യോഗാര്‍ത്ഥികള്‍ നാഷണൽ ഹെൽത്ത് മിഷൻ, തിരുവനന്തപൂരം ജില്ല ഓഫീസില്‍ നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 23/8/2022 വൈകിട്ട് 4.00 മണി വരെ.
വിശദവിവരങ്ങള്‍ക്ക് 0471-2321288 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Offical Notification | Click Here |
Offical Website | Click Here |
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ