സംയോജിത ശിശു സംരക്ഷണ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്ന ശരണ ബാല്യം പദ്ധതിയുടെ സംസ്ഥാന തല പ്രവർത്തനത്തിനായി , ഐ സി. പി എസ് ഓഫീസിൽ ഒഴിവുള്ള 3 "റെസ്ക ഓഫിസർ" തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .സെപ്റ്റംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.
WCD Recruitment 2022 Vacancy Details
വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തല പ്രവർത്തനത്തിനായി മൂന്ന് റസ്ക്യൂ ഓഫീസർ ഒഴിവുകളാണ് ഉള്ളത്.
WCD Recruitment 2022 Age Limit Details
പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 1-08-2022 ല് 40 വയസ്സ് കവിയാൻ പാടില്ല.
WCD Recruitment 2022 Educational Qualifications
MSW/ MA സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
WCD Recruitment 2022 - Salary Details
പ്രതിമാസം 20000 രൂപയാണ് മാസം ശമ്പളം ലഭിക്കുക.
How to Apply WCD Recruitment 2022?
- താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക.
- കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം അപേക്ഷകൾ "പ്രോഗ്രാം മാനേജർ, സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS), വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം - 695012" എന്നി വിലാസത്തി അയക്കുക.
- വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- നിശ്ചിത യോഗ്യതയില്ലാത്ത വരും സമയപരിധി കഴിഞ്ഞതും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ലഭ്യമാകാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
സെപ്റ്റംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം
Offical Notification
Application Form
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ