കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി KSAAC എന്ന പ്രോജക്റ്റിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ, കണ്ടന്റ് എഴുത്ത്, കണ്ടന്റ് എഡിറ്റിംഗ് തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിന് ടെക്നിക്കൽ കണ്ടന്റ് റൈറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 2023 ഫെബ്രുവരി 20 വൈകുന്നേരം മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
Vacancy Details
കണ്ടെന്റ് റൈറ്റർ തസ്തികയിൽ നിലവിൽ ഒരു ഒഴിവ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
കണ്ടെന്റ് റൈറ്റർ | 01 |
Age Limit Details
കണ്ടെന്റ് റൈറ്റർ തസ്തികയിൽ തസ്തികയിലേക്ക് 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
Post Name | Age Limit |
---|---|
കണ്ടെന്റ് റൈറ്റർ | പരമാവധി 40 വയസ്സ് വരെ |
Salary Details
കണ്ടെന്റ് റൈറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Name of Posts | Salary |
---|---|
കണ്ടെന്റ് റൈറ്റർ | 35,000 രൂപ മുതൽ 45,000 രൂപ വരെ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
കണ്ടെന്റ് റൈറ്റർ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Qulfication | Experience |
---|---|
ബിടെക്/ MSc (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ MCA ഹോൾഡേഴ്സ് | റിസർച്ച്/ ടെക്നിക്കൽ പേപ്പേഴ്സ്/ പ്രൊപ്പോസൽ റൈറ്റിംഗ് അല്ലെങ്കിൽ ടീച്ചിംഗ് നെറ്റ്‌വർക്കിങ്/ സൈബർ സെക്യൂരിറ്റി വിഷയങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് എന്നിവയിൽ ഏതെങ്കിലും ഒരു മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. |
Selection Procedure
ഇന്റർവ്യൂ അല്ലെങ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ തിരുവനന്തപുരം ജില്ലയിൽ ആണ് നടക്കുക. അതിന്റെ വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കും.
Application Fees Details
200 രൂപയാണ് അപേക്ഷ ഫീസ്. SC/ST/ അംഗവൈകല്യമുള്ള വ്യക്തികൾക്ക് ഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ വഴി ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഫീസ് അടക്കാം.
How To Apply?
https://duk.ac.in/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.