വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഫീൽഡ് വർക്കർ കം കേസ് വർക്കർ
Vacancy : നിലവിൽ 1 ഒഴിവ് മാത്രം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
Qualification , യോഗ്യത : MSW/PG in (Psychology/Sociology). 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
Salary : പ്രതിമാസം 16000 രൂപ വേതനം.
കുക്ക്
(1 ഒഴിവ്)Qualification , യോഗ്യത : അഞ്ചാം ക്ലാസ്സ് പാസാകണം.
Age Limit : പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
Salary : പ്രതിമാസം 12000 രൂപ വേതനം.
How To Apply?
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
മറ്റു താത്ക്കാലിക ഒഴിവുകൾ
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുകൾ
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.
ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ കോളജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ. കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളജിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഗണിതശാത്രം ഇന്റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ് ഉച്ചയ്ക്ക് രണ്ടിനും. സംസ്കൃതം മെയ് 25 ന് രാവിലെ പത്തിനും ഇംഗ്ലീഷ് പതിനൊന്നിനും നടക്കും