നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Best Temporary Government Jobs in Kerala No Exams Required. Here we give the Kerala government temporary jobs you can enter the job with out exam

Kerala Government Temporary Jobs Without Exams

Immerse yourself in a journey to rewarding opportunities across various fields within the Kerala government, all without the stress of exams. Explore 5 top jobs where your skills shine brighter than test scores. Your fulfilling government job adventure starts here.

Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

സീനിയർ റസിഡന്റ്, അസി. പ്രൊഫസർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്റർവ്യൂ നടക്കും. ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്റ് ഇന്റർവ്യൂ നടത്തും.

അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.

ട്രേഡ് ടെക്നിഷ്യൻ ഇന്റർവ്യു 11ന്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.

നിഷിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കോളജ് ഓക്കുപേഷണൽ തെറാപ്പി, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കും, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ http://nish.ac.in/others/career ൽ.

ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍

കാസര്‍ഗോഡ് ജില്ലയിലെ അഗ്രികള്‍ച്ചറ‍ല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസി‍ല്‍ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: എം വി എസ് സി യും കമ്പ്യൂട്ടർ പരിജ്ഞാനവും. ശമ്പളം : 30995 രൂപ (കൺസോളിഡേറ്റഡ് പേ) പ്രായം : 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ.

നിശ്ചിത യോഗ്യതയുള്ള തത്പരരായ ഉദ്യോഗാര്‍ത്ഥിക‍ള്‍‍‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍‍‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍‍‍‍‍‍‍‍ ചെയ്യേണ്ടതാണെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസ‍ര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയി‍ല്‍ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് 16ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.