കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഫീഡ് മിൽ ഇൻസ്ട്രക്ടർ,ഫീഡ് മിൽ സൂപ്പർവൈസർ,ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ തസ്‌തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് മുന്നേ അപേക്ഷ സമർപ്പിക്കുക. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, എങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഫീഡ് മിൽ ഇൻസ്ട്രക്ടർ,ഫീഡ് മിൽ സൂപ്പർവൈസർ,ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിൽ നിലവിൽ 06 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Vacancy |
---|---|
ഫീഡ് മിൽ ഇൻസ്ട്രക്ടർ | 01 |
ഫീഡ് മിൽ സൂപ്പർവൈസർ | 01 |
ക്ലർക്ക് കം അക്കൗണ്ടന്റ് | 01 |
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് | 01 |
ഫീഡ് മിൽ ടെക്നീഷ്യൻ | 01 |
ഓഫീസ് അറ്റൻഡർ കം ഡ്രൈവർ | 01 |
Salary Details
ഫീഡ് മിൽ ഇൻസ്ട്രക്ടർ,ഫീഡ് മിൽ സൂപ്പർവൈസർ,ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് ലഭിക്കുന്ന ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Post Name | Salary |
---|---|
ഫീഡ് മിൽ ഇൻസ്ട്രക്ടർ | ₹20,950 |
ഫീഡ് മിൽ സൂപ്പർവൈസർ | ₹21,060 |
ക്ലർക്ക് കം അക്കൗണ്ടന്റ് | ₹20,385 |
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് | |
ഫീഡ് മിൽ ടെക്നീഷ്യൻ | ₹19,710 |
ഓഫീസ് അറ്റൻഡർ കം ഡ്രൈവർ |
Qualification Details
വിദ്യാഭ്യാസ യോഗ്യത:
ഫീഡ് മിൽ ഇൻസ്ട്രക്ടർ,ഫീഡ് മിൽ സൂപ്പർവൈസർ,ക്ലർക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയില്ലേക്ക് അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന യോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.
Post Name | Qualification |
---|---|
ഫീഡ് മിൽ ഇൻസ്ട്രക്ടർ | അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള BSc പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് |
ഫീഡ് മിൽ സൂപ്പർവൈസർ | പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ കൂടാതെ ഫീഡ് മിൽ സൂപ്പർവൈസിങ്ങിൽ മൂന്ന് വർഷത്തെ പരിചയം. |
ക്ലർക്ക് കം അക്കൗണ്ടന്റ് | ബികോം, റ്റാലി കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം വേണം |
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് | അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള BSc കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രി കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം |
ഫീഡ് മിൽ ടെക്നീഷ്യൻ | പ്ലസ് ടു ഒപ്പം ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പോളിടെക്നിക് അതുമല്ലെങ്കിൽ ഡിപ്ലോമ |
ഓഫീസ് അറ്റൻഡർ കം ഡ്രൈവർ | എസ്എസ്എൽസി കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പരിചയം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം മികച്ച കാഴ്ച്ച ശക്തി വേണം |
Selection Procedure
വ്യക്തിഗത ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
How To Apply?
ചുവടെ നല്കിയിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച ശേഷം Special Officer & PI, Revolving Fund Poultry Project, Avian Research Station, Thiruvazhamkunnu, Palakkad, Kerala 678 601 എന്ന വിലാസത്തിൽ തപാൽ മുഘേന അപേക്ഷ സമർപ്പിക്കുക.
അപേക്ഷ അയക്കുന്ന കവറിനു മുകളിൽ അയക്കുമ്പോൾ കൊടുക്കേണ്ട സബ്ജക്റ്റ് "Application for the post of.... എന്ന് നൽകുക.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, കമ്മ്യൂണിറ്റി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി അപേക്ഷയോടൊപ്പം അയക്കുക.