This article will provide the latest news and updates on career courses launched by the Kerala government for job seekers. It will explore various opportunities available, eligibility criteria, and application processes to help individuals make informed decisions about their career paths.
Various Career Courses Launched by Kerala Government
Here we will discuss the different career courses launched by the Kerala government. The courses include vocational training, skill development, entrepreneurship, and other programs designed to help individuals gain industry-specific knowledge and enhance their employability.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും, തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അമ്പത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1180 രൂപയാണ് ഫീസ്. 22 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
ലോജിസ്റ്റിക്സ് കോഴ്സ്
തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിൽ അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 8590605271.
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ട്രബിൾഷൂട്ടിംഗ് (3 മാസം), ഡിജിറ്റൽ ഓഫീസ് എസൻഷ്യൽസ് വിത്ത് ടാലി ആൻഡ് മലയാളം ടൈപ്പിങ് സ്കിൽസ് (3 മാസം), എന്നീ കോഴ്സുകൾക്ക് എസ്.എസ്.എൽ.സി പാസായവർക്കും കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ എക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിങ് ടാലി കോഴ്സിൽ (പ്ലസ്ടു കോമേഴ്സ്/ബി.കോം), ഡിപ്ലോമ ഇൻ വെബ് ടെക്നോളജി (6 മാസം) പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം. ആദ്യ വാരം ആരംഭിക്കുന്ന ഈ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി മെയ് രണ്ടു വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 25603333 More Details
വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471 2726275, 0484 2422275, 6282692725.
കെൽട്രോണിൽ വിദ്യാർഥികൾക്കായി അവധിക്കാല കോഴ്‌സുകൾ
കേരളസർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതയ്ക്കാടുള്ള നോളജ്‌സെന്ററിൽ അവധിക്കാല കോഴുസുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15 ദിവസം മുതൽ രണ്ട് മാസം വരെയുള്ള കോഴ്‌സുകളാണ് നൽകുന്നത്. കോഴ്‌സ് ഫീസ് 500 മുതൽ 5000 വരെ. ഇതോടൊപ്പം ജിഎസ്ടിയും ഈടാക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടക്കുന്നത്. സീറ്റുകൾ പരിമിതം. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യത ഉള്ള സൈബർ സെക്യൂരിറ്റി, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്, ബിഗിനേഴ്സ് കോഴ്സ് ഇൻ അനിമേഷൻ ആൻഡ് വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 8590605260, 0471 2325154 എന്നീ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.
സി-ആപ്റ്റ് കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം തമ്പാനൂരിലെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, കമ്പ്യൂട്ടർ ഫാക്കൽട്ടി ട്രയിനിങ്, ടാലി, ഡി.ടി.പി, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഫോൺ: 0471-2335852, 9447211254.
തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം
കെല്‍ട്രോണ്‍ നടത്തുന്ന ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.