അറ്റോമിക് എനർജി വകുപ്പ് (DAE) 65 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം.ഇപ്പോൾ അപേക്ഷിക്കാം. വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഒഴിവ് വിവരങ്ങൾ : നിലവിൽ ജൂനിയർ പർച്ചേസ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റോർ കീപ്പർ എന്നീ തസ്തികയിലേക്ക് 65 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ SC വിഭാഗത്തിന് 23 ഒഴിവുകൾ,OBC വിഭാഗത്തിന് 8 ഒഴിവുകൾ,EWS വിഭാഗത്തിന് 22 ഒഴിവുകൾ, UR വിഭാഗത്തിന് 12 ഒഴിവുകൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
Name of Posts | No. of Vacancies |
---|---|
Junior Purchase Assistant / Junior Storekeeper | 65 |
പ്രായപരിധി : 18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസിൽ കവിയരുത്
സാലറി : തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 25500 രൂപ മുതൽ 81100 രൂപ വരെ പ്രതിമാസം സാലറി ലഭിക്കും
യോഗ്യത : 60 % മാർക്കോടെയുള്ള സയൻസിൽ ബിരുദവും അല്ലെങ്കിൽ കോമേഴ്‌സിൽ ബിരുദവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ഇലക്ട്രോണിക്സിലും ഡിപ്ലോമ ഉള്ള ഉദ്യോഗാർത്ഥികൾക്കും
ജൂനിയർ പർചേസ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റോർ കീപ്പർ എന്നീ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. നിശ്ചിത യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ നിരസിക്കുന്നതായിരിക്കും
അപേക്ഷസമർപ്പിക്കേണ്ട രീതി : ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ഫോൺ വഴി DAE DPS ന്റെ https://dpsdae.formflix.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് 200 രൂപയാണ്. അപേക്ഷ ഫീസ് ആയ 200 രൂപ SC/ST/PWD എന്നീ വിഭാഗക്കാരും സ്ത്രീകളും അടക്കേണ്ടതില്ല.