കേരള പി എസ് സി കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനു കീഴിൽ അവസരം.അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒഴിവ് വിവരങ്ങൾ : നിലവിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് ആയി 2 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സാലറി : അസിസ്റ്റന്റ് ഫാർമസിസ്റ്റ് ആയി നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 19000 മുതൽ 43600 വരെ സാലറി ലഭിക്കും
പ്രായപരിധി : അസിസ്റ്റന്റ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 12-1-1987 നും 1-1-2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വയസിൽ ഇളവ് ലഭിക്കും
വിദ്യാഭ്യാസ യോഗ്യത :
- പ്ലസ് ടു / പ്രീ ഡിഗ്രി /VHSC/ ഡിപ്ലോമ ഇൻ ഫാർമസി (D. Pham)
- അതോടൊപ്പം ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം
How To Apply?
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി :
- ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ വൺ ടൈം രജിസ്‌ട്രേഷൻ സംവിധാനം പ്രകാരം രജിസ്റ്റർ ചെയ്യണം.
- ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ Notification എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Notification വിഭാഗത്തിൽ, കാറ്റഗറി നമ്പർ നൽകാനുള്ള സ്ഥലത്ത് കാറ്റഗറി നമ്പർ ടൈപ്പ് ചെയ്യുക. അടുത്തതായി Apply ബട്ടൺ അമർത്തുക. എന്നിട്ട് ചില അടിസ്ഥാന വിവരങ്ങൾ നൽകുക.
- അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഹോം പേജിലെ "My Application" എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ഭാവിയിലെ ഉപയോഗത്തിനായി വേണെങ്കിൽ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.