ചണ്ഡിഖഡ് പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം പുറപ്പെടുവിച്ചു. പോലീസ് കോൺസ്റ്റബിൾ(എക്സിക്യൂട്ടീവ്)തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Chandigarh Police Constable Recruitment 2023
Chandigarh Police Constable Recruitment 2023 | |
---|---|
Organization Name | Chandigarh Police |
Job Type | State Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Constable(Executive) |
Total Vacancy | 700 |
Job Location | All Over Chandigarh(Punjab) |
Salary | Rs.25,500 -81,100 |
Apply Mode | Online |
Last date for submission of application | 17th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ 700 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 324 ഒഴിവുകൾ UR വിഭാഗത്തിലും 185 ഒഴിവുകൾ OBC വിഭാഗത്തിലും 130 ഒഴിവുകൾ SC വിഭാഗത്തിലും 61 ഒഴിവുകൾ EWS വിഭാഗത്തിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഗവണ്മെന്റ് സർവീസിൽ നിന്നും വിരമിച്ച 45 വയസ് വരെ പ്രായമുള്ള വർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം
Salary Details
സാലറി:പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25500 രൂപ മുതൽ 81100 രൂപ വരെ സാലറി ലഭിക്കും.
Qualification Details
യോഗ്യത വിവരങ്ങൾ:പത്താം ക്ലാസ്സ് /പ്ലസ്ടു പാസ്സായവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.കൂടാതെ പുരുഷന്മാർക്ക് 179 സെ.മി ഹൈറ്റും 84-88 സെ.മി ചെസ്റ്റും സ്ത്രീകൾക്ക് 157.5 സെ.മി ഹൈറ്റും ഉണ്ടായിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി https://chandigarhpolice.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യോഗ്യതകൾ അടിസ്ഥാനമാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി ജനറൽ/OBC വിഭാഗക്കാർ 1000 രൂപയും SC/ST വിഭാഗക്കാർ 800 രൂപയും ഓൺലൈൻ ആയി തന്നെ അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17 ആണ്.