ചെന്നൈ കസ്റ്റംസ് റിക്രൂട്ട്മെന്റ് വിജ്ഞാപാനം പുറപ്പെടുവിച്ചു. ഹൽവയ് -കുക്ക്, ക്ലർക്ക്, കാന്റീൻ അറ്റെന്റന്റ് സ്റ്റാഫ് കാർ ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ താഴെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ :നിലവിൽ 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 1 ഒഴിവ് ക്ലർക്ക് തസ്തികയിലും 8 ഒഴിവുകൾ കാന്റീൻ അറ്റന്റൻറ് തസ്തികയിലും 7 ഒഴിവുകൾ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലും 1 ഒഴിവ് കുക്ക് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി : 18 വയസിനും 25 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് 5 വയസും OBC/സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് 3 വയസും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി: കുക്ക് തസ്തികയിലേക്ക് നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെയും ക്ലർക്ക് തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 19900 രൂപ മുതൽ 63200 രൂപ വരെയും കാന്റീൻ അറ്റന്റൻറ് ആയി നിയമനം ലഭിക്കുന്നവർക്ക് 18000 രൂപ മുതൽ 56900 രൂപ വരെയും സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത :പത്താം ക്ലാസ്സ് പാസ്സായവർക്കും കാറ്ററിംഗിൽ ഡിപ്ലോമയുള്ളവർക്കും ഈ മേഖലയിൽ 2 വർഷ പരിചയമുള്ളവർക്കും കുക്ക് തസ്തികയിലേക്കും പ്ലസ്ടു കോമേഴ്‌സ് പാസ്സായവർക്കും ഹിന്ദി /ഇംഗ്ലീഷ് ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും ക്ലർക്ക് തസ്തികയിലേക്കും സർവകലാശാല ബിരുദം ഉള്ളവർക്ക് കാന്റീൻ അറ്റന്റൻറ് തസ്തികയിലേക്കും മോട്ടോർ കാർ ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്കും മോട്ടോർ മെക്കാനിസം അറിയാവുന്നവർക്കും ഡ്രൈവിംഗ് പരിചയം ഉള്ളവർക്കും പത്താം ക്ലാസ് പാസ്സായവർക്കും 3 വർഷം ഹോം ഗാർഡ്/സിവിൽ വോളന്റീർ ആയി പ്രവർത്തി പരിചയമുള്ളവർക്കും സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ A4 സൈസ് പേപ്പറിൽ തയ്യാറാക്കിയ സെൽഫ് അറ്റെസ്റ്റ് ചെയ്ത അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ഷീറ്റ്,വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും അഡ്രസ്സും താഴെ കാണുന്ന അഡ്രസ്സിലേക്ക് ഓർഡിനറി പോസ്റ്റ് /സ്പീഡ് പോസ്റ്റ് ചെയ്യുക.
The Additional Commission of Customs(Establishment),General Commissionerate, Office of the Principal Commissioner of Customs,Custom House, No. 60,Rajaji Salai, Chennai-600 001
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആണ്.
കൂടുതൽ വിവരങ്ങൾക്ക് ചെന്നൈ കസ്റ്റംസിന്റെ https://chennaicustoms.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.