ഇന്ത്യ ഗവണ്മെന്റ് മിന്റ് മുംബൈ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ ടെക്‌നിഷ്യൻ, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
IGM Mumbai Recruitment 2023
IGM Mumbai Recruitment 2023 Latest Notification Details | |
---|---|
Organization Name | The India Govt. Mint, Mumbai |
Recruitment Type | Direct Recruitment |
Advt No | 02 /Admn /2023 |
Post Name | Junior Technician at W-1 in various trades , Jr. Office Assistant at B-3 level, Jr. Bullion Assistant at B-3 |
Total Vacancy | 65 |
Job Location | All Over India |
Salary | Rs. 23910/- Rs.85,570/- |
Apply Mode | Online |
Last date for submission of application | 15th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ ആകെ 65 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതിൽ 24 ഒഴിവുകൾ ജൂനിയർ ടെക്‌നിഷ്യൻ (ഫിറ്റർ)തസ്തികയിലും 4 ഒഴിവുകൾ ജൂനിയർ ടെക്‌നിഷ്യൻ (ടേർൺർ)തസ്തികയിലും 11 ഒഴിവ് അറ്റന്റൻറ് ഓപ്പറേറ്റർ കെമിക്കൾ പ്ലാന്റ് ടെക്‌നിഷ്യൻ തസ്തികയിലും 3 ഒഴിവ് മൗൽഡർ ടെക്‌നിഷ്യൻ തസ്തികയിലും 2 ഒഴിവുകൾ ഹീറ്റ് ട്രീറ്റ്മെന്റ് ടെക്‌നിഷ്യൻ തസ്തികയിലും 10 ഒഴിവുകൾ ഫ്ലൗണ്ടറിമാൻ ടെക്‌നിഷ്യൻ തസ്തികയിലും 1 ഒഴിവ് വീതം ബ്ലാക്ക്സ്മിത്ത്, വെൽഡർ, കാർപെന്റർ ടെക്‌നിഷ്യൻ തസ്തികയിലും 6 ഒഴിവുകൾ ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 2 ഒഴിവുകൾ ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി : 18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമ്മപ്പിക്കാം. SC/ST വിഭാഗക്കാർക്ക് 5 വയസും OBC വിഭാഗക്കാർക്ക് 3 വയസും വൈകല്യങ്ങൾ ഉള്ളവർക്ക് 10 വയസും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി : ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18780 രൂപ മുതൽ 67390 രൂപ വരെ സാലറി ലഭിക്കും. കൂടാതെ മറ്റ് ഗവണ്മെന്റ് ആനുകുല്യങ്ങളും ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഐ ടി ഐ യിൽ നിന്നുമുള്ള ഫിറ്റർ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ജൂനിയർ ഫിറ്റർ ടെക്‌നിഷ്യൻ തസ്തികയിലേക്കും ഐ ടി ഐ ടേർണർ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ജൂനിയർ ടേർണർ തസ്തികയിലേക്കും ഐ ടി ഐ അറ്റന്റൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അറ്റന്റൻറ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് തസ്തികയിലേക്കും മൗൽഡിങ് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മൗൽഡർ ടെക്‌നിഷ്യൻ തസ്തികയിലേക്കും ഹീറ്റ് ട്രീറ്റ്മെന്റ് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഹീറ്റ് ട്രീറ്റ്മെന്റ് ടെക്‌നിഷ്യൻ തസ്തികയിലേക്കും ഫൗണ്ടറി ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഫൗണ്ടറിമാൻ ടെക്‌നിഷ്യൻ തസ്തികയിലേക്കും ഐ ടി ഐ ബ്ലാക്ക്സ്മിത്ത് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ബ്ലാക്‌സ്മിത് ടെക്‌നിഷ്യൻ തസ്തികയിലേക്കും വെൽഡിങ് ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വെൽഡർ തസ്തികയിലേക്കും കാർപെന്ററി ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കാർപെന്റെർ തസ്തികയിലേക്കും ഏതെങ്കിലും ഒരു വിഷയത്തിൽ 55% മാർക്കോടെയുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് സ്പീഡും ഉള്ളവർക്ക് ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ബുള്ളിയൻ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികകളിലേക്ക് അപേക്ഷ സമ്മർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ഇന്ത്യ ഗവണ്മെന്റ് മിന്റ് മുംബൈയുടെ https://igmmumbai.spmcil.com/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പ്രിന്റ്ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്.