കേരള ടൂറിസം ഡിപ്പാർട്മെന്റ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള എക്കോ ലോഡ്ജ് ഇടുക്കി, പീരുമേട് എന്നീ മേഖലകളിലായി ഹൗസ് കീപ്പിങ് സ്റ്റാഫ്, കിച്ചൻ മേട്ടി എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമ്മപ്പിക്കേണ്ട രീതി തുടങ്ങിയ വിവരണങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Tourism Recruitment 2023
Kerala Tourism Recruitment 2023 Notification Details | |
---|---|
Organization Name | Department of Tourism, Government of Kerala |
Recruitment Type | Temporary Recruitment |
Post Name | House Keeping Staff, Kitchen Cleaning |
Total Vacancy | 03 |
Job Location | Kerala |
Apply Mode | Online |
Last date for submission of application | 23rd June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ: നിലവിൽ 3 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 1 ഒഴിവ് കിച്ചൻ മേട്ടി തസ്തികയിലും 2 ഒഴിവുകൾ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി :ഈ തസ്തികകളിലേക്ക് 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ദിവസവേദന അടിസ്ഥാനത്തിൽ ക്ലാസ്സ് IV ജീവനക്കാർക്ക് സർക്കാർ നൽകുന്ന സാലറി ലഭിക്കും.നിലവിൽ പ്രതിദിനം 660 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്.
Qualification Details
വിദ്യാഭ്യാസ യോഗ്യത:എസ്എസ്എൽസി അല്ലെങ്കിൽ തുല്യത പാസ്സായവർക്കും കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചവർക്കും അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ,പിജി ഡിപ്ലോമയോ വിജയിച്ചവർക്കും ഹൗസ് കീപ്പിങ് തസ്തികയിലേക്കും,കിച്ചൺ മേട്ടിയായി 6 മാസത്തെ പ്രവർത്തിപരിചയം ഉള്ളവർക്കും എസ്എസ്എൽസി അല്ലെങ്കിൽ തുല്യത പരീക്ഷ പാസ്സായവർക്കും കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് നേടിയവർക്കും 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കോ കിച്ചൻ മേട്ടി തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Selection Procedure
തിരഞ്ഞെടുപ്പ് രീതി:ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷയും സ്കിൽ ടെസ്റ്റും ഇന്റർവ്യൂവും നടത്തിയായിരിക്കും. ഒരു വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി: ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ https://www.keralatourism.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികളും താഴെ കാണുന്ന വിലാസത്തിൽ തപാൽ അയക്കുക.
The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Eranakulam-682011
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 23 വൈകുന്നേരം 4 മണി വരെ ആണ്.