Capturing Memories in Vivid Detail: A PhotoScan by Google Photos App Review Malayalam
PhotoScan by Google Photos is an easy-to-use app that helps you effortlessly capture and protect your favourite photos. This app lets you quickly convert and safeguard your memories using your smartphone. Enjoy the convenience and peace of mind, knowing that your precious moments are secure and accessible anytime, anywhere.
എന്താണ് ഗൂഗിൾ ഫോട്ടോ സ്കാൻ ആപ്പ് എന്ന് നമുക്ക് ഈ ആർട്ടിക്കിളിലൂടെ പരിചയപ്പെടാം. പൊതുവേ നമ്മുടെ ഫോട്ടോകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത കോപ്പി ലഭിക്കുവാൻ അക്ഷയ സെൻററുകൾ മറ്റു സേവനങ്ങളും ആണ് ആശ്രയിക്കുന്നത്. ഇനി അവയ്ക്ക് വിരാമം. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് തന്നെ നിങ്ങളുടെ സർട്ടിഫിക്കറ്റുകളും മറ്റ് ഫോട്ടോ സ്കാൻ സ്കാൻ ചെയ്യാവുന്നതാണ്.
ഫോട്ടോ സ്കാൻ എങ്ങനെ ഉപയോഗിക്കാം?
How To Use Google PhotoScan?
പ്ലേസ്റ്റോറിൽ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് PhotoScan by Google Photos എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ഇൻസ്റ്റാളേഷൻ പൂർത്തിയായാൽ ആപ്പ് ഓപ്പൺ ചെയ്യുക.
തുടർന്ന് സ്കാൻ ഫോട്ടോ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ ഇനേബിൾ ചെയ്ത് കൊടുക്കേണ്ടതുണ്ട്.
തുടർന്ന് ക്യാമറ ഓപ്പണായി വരുന്നതാണ്. നിങ്ങൾക്ക് സ്കാൻ ചെയ്യേണ്ട ചിത്രം സാധാരണ ക്യാമറ ആപ്ലിക്കേഷൻ ഉപയോഗിച്ച് എടുക്കുന്ന രീതിയിൽ തന്നെയാണ് എടുക്കേണ്ടത്.
തുടർന്ന് ഫോട്ടോയുടെ നാലു കോണുകളിലും വെളുത്ത ഒരു മാർക്ക് വരുന്നതാണ് അവയിലേക്ക് ഫോൺ ചലിപ്പിച്ചുകൊണ്ട് സ്കാൻ ചെയ്യുക. ഇപ്പോൾ സ്കാനറുകളിൽ സ്കാൻ ചെയ്താൽ ലഭിക്കുന്ന രീതിയിലുള്ള ഫോട്ടോ നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്.
ഈ ഫോട്ടോയോ ഡോക്യുമെന്റുകളോ നിങ്ങൾക്ക് സ്കാൻഡ് കോപ്പി ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.