യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു .എയർ വർത്തിനസ്സ് ഓഫീസർ, എയർ സേഫ്റ്റി ഓഫീസർ, ലൈവ്സ്റ്റോക്ക് ഓഫീസർ, ജൂനിയർ സയന്റിഫീസിക് ഓഫീസർ, പബ്ലിക് പ്രോസീക്യൂട്ടർ,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,അസിസ്റ്റന്റ് എഞ്ചിനീയർ,അസിസ്റ്റന്റ് സർവ്വേ ഓഫീസർ, പ്രിൻസിപ്പൽ ഓഫീസർ& സീനിയർ ലെക്ചർ എന്നീ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ 261 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ എയർ വർത്തിനസ് ഓഫീസർ തസ്തികയിൽ 80 ഒഴിവുകളും എയർ സേഫ്റ്റി ഓഫീസർ തസ്തികയിൽ 44 ഒഴിവുകളും ലൈവ്സ്റ്റോക്ക് ഓഫീസർ തസ്തികയിൽ 6 ഒഴിവുകളും ജൂനിയർ സയന്റിഫിക് ഓഫീസർ (ബല്ലിസ്റ്റിക്സ്)തസ്തികയിൽ 2 ഒഴിവുകളും ജൂനിയർ സയന്റിഫിക് ഓഫീസർ(ബിയോളജി) തസ്തികയിൽ 1 ഒഴിവും ജൂനിയർ സയന്റിഫിക് ഓഫീസർ (കെമിസ്ട്രി)തസ്തികയിൽ 1 ഒഴിവും ജൂനിയർ സയന്റിഫിക് ഓഫീസർ (ഫിസിക്സ്)തസ്തികയിൽ 1ഒഴിവും പബ്ലിക് പ്രോസീക്യൂട്ടർ തസ്തികയിൽ 23 ഒഴിവുകളും ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികയിൽ 86 ഒഴിവുകളും അസിസ്റ്റന്റ് എഞ്ചിനീയർ ഗ്രേഡ്-I തസ്തികയിൽ 3 ഒഴിവുകളും അസിസ്റ്റന്റ് സർവ്വേ ഓഫീസർ തസ്തികയിൽ 7 ഒഴിവുകളും പ്രിൻസിപ്പൽ ഓഫീസർ (എഞ്ചിനീയറിംഗ് തസ്തികയിൽ 1ഒഴിവും സീനിയർ ലെക്ചറർ (ജനറൽ മെഡിസിൻ)തസ്തികയിൽ 3 ഒഴിവുകളും സീനിയർ ലെക്ചറർ (ജനറൽ സർജറി)തസ്തികയിൽ 2 ഒഴിവുകളും സീനിയർ ലെക്ചറർ (ട്യൂബർക്യൂലോസിസ് & റെസ്പിറേറ്ററി ഡിസീസസ്)തസ്തികയിൽ 1 ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എയർ വർത്തിനസ് ഓഫീസർ,എയർ സേഫ്റ്റി ഓഫീസർ, ലൈവ്സ്റ്റോക്ക് ഓഫീസർ,പബ്ലിക് പ്രോസീക്യൂട്ടർ എന്നീ തസ്തികയിലേക്കും 30 വയസ് വരെ പ്രായമുള്ളവർക്ക് ജൂനിയർ സയന്റിഫിക് ഓഫീസർ (ബല്ലിസ്റ്റിക്സ്), ജൂനിയർ സയന്റിഫിക് ഓഫീസർ(ബിയോളജി), ജൂനിയർ സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), ജൂനിയർ സയന്റിഫിക് ഓഫീസർ (ഫിസിക്സ്),ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,അസിസ്റ്റന്റ് എഞ്ചിനീയർ ഗ്രേഡ്-I , അസിസ്റ്റന്റ് സർവ്വേ ഓഫീസർ എന്നീ തസ്തികയിലേക്കും 50 വയസ് വരെ പ്രായമുള്ളവർക്ക് പ്രിൻസിപ്പൽ ഓഫീസർ (എഞ്ചിനീയറിംഗ്),സീനിയർ ലെക്ചറർ (ജനറൽ മെഡിസിൻ), സീനിയർ ലെക്ചറർ (ജനറൽ സർജറി), ലെക്ചറർ (ട്യൂബർക്യൂലോസിസ് & റെസ്പിറേറ്ററി ഡിസീസസ്)എന്നീ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 45000 രൂപ മുതൽ 145300 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യതഎയർ വർത്തിനസ് ഓഫീസർ:ഫിസിക്സ് /മാതേമറ്റിക്സ്/എയർ ക്രാഫ്റ്റ് മെയിന്റനൻസ് /മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് തുടങ്ങിയ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉള്ളവർക്കും AME ലൈസൻസ് ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
എയർ സേഫ്റ്റി ഓഫീസർ:എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ലൈവ്സ്റ്റോക്ക് ഓഫീസർ:വെറ്റിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രിയിൽ ബിരുദം ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ സയന്റിഫിക് ഓഫീസർ (ബല്ലിസ്റ്റിക്സ്):ഫിസിക്സ്/മാതേമറ്റിക്സ്/ഫോറെൻസിക് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ സയന്റിഫിക് ഓഫീസർ(ബയോളജി):ബോട്ടണി /സുവോളജി/മൈക്രോബയോളജി/ബയോടെക്നോളജി/ബയോകെമിസ്ട്രി /ഫിസികൽ അന്ത്രപോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും B.E /ബി.ടെക് ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ സയന്റിഫിക് ഓഫീസർ (കെമിസ്ട്രി):കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ സയന്റിഫിക് ഓഫീസർ (ഫിസിക്സ്):ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
പബ്ലിക് പ്രോസീക്യൂട്ടർ:നിയമത്തിൽ ബിരുദം ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അഭിഭാഷകനായി 7 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ:ഹിന്ദി/ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം /ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഹിന്ദി -ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഡിപ്ലോമ ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
അസിസ്റ്റന്റ് എഞ്ചിനീയർ ഗ്രേഡ്-1:എഞ്ചിനീയറിംഗ് ഇൻ മൈനിങ് /മെക്കാനിക് /ഡ്രില്ലിംഗ് പഠിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
അസിസ്റ്റന്റ് സർവ്വേ ഓഫീസർ:എഞ്ചിനീയറിംഗ്/ബി.ടെക് (സിവിൽ)പാസ്സായവർക്കും 2 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രിൻസിപ്പൽ ഓഫീസർ (എഞ്ചിനീയറിംഗ്):മറൈൻ എഞ്ചിനീയർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സീനിയർ ലെക്ചറർ (ജനറൽ മെഡിസിൻ):M.D മെഡിസിൻ /M.D ജനറൽ പഠിച്ചവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സീനിയർ ലെക്ചറർ (ജനറൽ സർജറി):M.S സർജറി /M.S ജനറൽ സർജറി പാസ്സായവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
ലെക്ചറർ (ട്യൂബർക്യൂലോസിസ് & റെസ്പിറേറ്ററി ഡിസീസസ്):M.D ട്യൂബർകുലോസിസ്/M.D (T.B and റെസ്പിറേറ്ററി ഡിസീസസ്) പഠിച്ചവർക്കും 3 വർഷ പ്രവർത്തി പരിചയം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ https://upsconline.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായ 25 രൂപയും അടക്കേണ്ടതാണ്. SC/ST/വൈകല്യം ഉള്ളവരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് പിന്നിടുള്ള ആവശ്യങ്ങൾക്കായി എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 13 ആണ്.