Vizhinjam International Seaport Recruitment 2023
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ തൊഴിൽ അവസരം . മാനേജർ (അക്കൗണ്ട്സ് ), ഐ ടി എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് പേർസണൽ എന്നീ തസ്തികകളിലേക്കാണ് സംസ്ഥാന സർക്കാർ താൽക്കാലിക നിയമനം നടത്തുന്നത് . ഒഴിവ് വിവരങ്ങൾ, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vizhinjam International Seaport Recruitment 2023: Overview
Vizhinjam International Seaport Recruitment 2023 Notification Details | |
---|---|
Organization Name | Vizhinjam International Seaport Limited (VISL) |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No.CMD/MPS/05/2023 |
Post Name | Manager (Accounts), IT Executive, Project Executive and Multi-Tasking Personnel |
Total Vacancy | 9 |
Job Location | All Over Kerala |
Salary | Rs.21,175 – 40,000/- |
Apply Mode | Online |
Last date for submission of application | 14th June 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ : നിലവിൽ 4 തസ്തികകളിലായി 9 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Name | Vacancy |
---|---|
Manager (Accounts) | 1 |
IT Executive | 1 |
Project Executive | 1 |
Multi-Tasking Personnel | 6 |
Age Limit Details
പ്രായപരിധി :18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മാനേജർ(അക്കൗണ്ട്സ് ) തസ്തികയിലേക്കും 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് ഐ ടി എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് പേർസണൽ എന്നീ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം. SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Post Name | Age Limit |
---|---|
Manager (Accounts) | 45 years |
IT Executive | 36 years |
Project Executive | 36 years |
Multi-Tasking Personnel | 36 years |
Salary Details
സാലറി :മാനേജർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 40000 രൂപയും ഐ ടി എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30000 രൂപയും മൾട്ടി ടാസ്കിങ് പേർസണൽ തസ്തികകയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 21175 രൂപയും സാലറി ലഭിക്കും.
Post Name | Salary |
---|---|
Manager (Accounts) | Rs 40,000/- |
IT Executive | Rs 30,000/- |
Project Executive | Rs 30,000/- |
Multi-Tasking Personnel | Rs 21,175/- |
Qualification Details
വിദ്യാഭ്യാസ യോഗ്യത:ബികോം പാസ്സായവർക്കും അതോടൊപ്പം സി എ ഇന്റർ പാസ്സായവർക്കും മാനേജർ (അക്കൗണ്ട്സ് )തസ്തികയിലേക്കും,ബി ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് /ഐ ടി /ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ /എം സി എ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ഉള്ളവർക്ക് ഐ ടി എക്സിക്യൂട്ടീവ് തസ്തികയിലേക്കും സോഷ്യൽ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും പ്രൊജക്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും ബിരുദതോടൊപ്പം കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള നൈപുണ്യം ഉള്ളവർക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ നൈപുണ്യം ഉള്ളവർക്കും മൾട്ടി ടാസ്കിങ് പേർസണൽ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Post Name | Qualification |
---|---|
Manager (Accounts) | B.Com plus CA Inter |
IT Executive | B. Tech in Computer Science / IT / Electronics & Communication / Electrical & Electronics / Applied Electronics /MCA |
Project Executive | Graduation in social science or Post-Graduation in Social Science/MSW |
Multi-Tasking Personnel | Graduation with computer proficiency Proficiency in English and Malayalam Typing |
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മൊബൈൽ ഫോൺ വഴി https://kcmd.in/ എന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങളായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 14 ആണ്.