ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷൻ(IBPS)വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലർക്ക് തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
IBPS CRP Clerk XIII Recruitment 2023
IBPS CRP Clerk XIII Recruitment 2023 : Quick Overview | |
---|---|
Organization Name | Institute of Banking Personnel Selection (IBPS) |
Job Type | Banking |
Recruitment Type | Direct Recruitment |
Advt No | CRP CLERKS-XIII |
Post Name | Clerk |
Total Vacancy | 4045 |
Job Location | All Over India |
Salary | Rs.25,000 – 45,000/- |
Apply Mode | Online |
Last date for submission of application | 21st July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 4045 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബാങ്ക് ഓഫ് ഇന്ത്യയിൽ 335 ഒഴിവുകളും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 ഒഴിവുകളും പഞ്ചാബ് നാഷണൽ ബാങ്കിൽ 1501 ഒഴിവുകളും പഞ്ചാബ് & സിന്ധ് ബാങ്കിൽ 209 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആന്ധ്ര പ്രദേശിൽ 77 ഒഴിവുകളും അരുണാചൽ പ്രദേശിൽ 6 ഒഴിവുകളും അസമിൽ77 ഒഴിവുകളും ബീഹാറിൽ 210 ഒഴിവുകളും ചണ്ഡിഗഡിൽ 6 ഒഴിവുകളും ചതിസ്ഗഡിൽ 84 ഒഴിവുകളും ദദ്ര & നഗർ ഹവേലി ആൻഡ് ദാമൻ & ദിയുവിൽ 8 ഒഴിവുകളും ഡൽഹിയിൽ 234 ഒഴിവുകളും ഗോവയിൽ 36 ഒഴിവുകളും ഗുജറാത്തിൽ 239 ഒഴിവുകളും ഹരിയാനയിൽ 174 ഒഴിവുകളും ഹിമാചൽ പ്രദേശിൽ 81ഒഴിവുകളും ജമ്മു&കാശ്മീരിൽ 14 ഒഴിവുകളും ജാർഖണ്ഡ് 52 ഒഴിവുകളുംകർണാടകയിൽ 88 ഒഴിവുകളും കേരളത്തിൽ 52 ഒഴിവുകളുംമധ്യപ്രദേശിൽ393 ഒഴിവുകളും മഹാരാഷ്ട്രയിൽ 527 ഒഴിവുകളും മണിപൂരിൽ10 ഒഴിവുകളും മേഘാലയയിൽ 1 ഒഴിവും മിസോറാമിൽ 1ഒഴിവും നാഗാലാൻഡിൽ 3 ഒഴിവുകളും ഒഡിഷയിൽ 57 ഒഴിവുകളും പഞ്ചാബിൽ 321ഒഴിവുകളും രാജസ്ഥാനിൽ 169 ഒഴിവുകളുംതമിഴ്നാട്ടിൽ 142 ഒഴിവുകളും തെല്ലങ്കാനയിൽ 27 ഒഴിവുകളും ത്രിപുരയിൽ 15 ഒഴിവുകളും ഉത്തർപ്രദേശിൽ 674 ഒഴിവുകളും ഉത്തരഖണ്ഡ് 26 ഒഴിവുകളും വെസ്റ്റ് ബംഗാളിൽ 241ഒഴിവുകൾ എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള ഒഴിവുകൾ.
Age Limit Details
പ്രായപരിധി:20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ 2/7/1995 നും 1/7/2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. SC/STവിഭാഗക്കാർക്ക് 5 വയസും OBC വിഭാഗക്കാർക്ക് 3 വയസും വൈകല്യമുള്ളവർക്ക് 10 വയസും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25000 രൂപ മുതൽ 45000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.ബിരുദധാരിയാണെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ മാർക്ക് ശതമാനം ഓൺലൈൻ രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേണ്ടതാണ്. ഉദ്യോഗർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും കമ്പ്യൂട്ടറിൽ ഡിപ്ലോമായോ ബിരുദമോ ഉണ്ടായിരിക്കണം. കൂടാതെ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി IBPS ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷ ഫീസായി SC/ST/PwBD വിഭാഗക്കാരും സർവീസിൽ നിന്നും വിരമിച്ചവരും 175 രൂപയും മറ്റ് വിഭാഗക്കാർ 850 രൂപയും അടക്കേണ്ടതാണ്.അപേക്ഷ സമർപ്പിച്ച ശേഷം പിന്നിടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്.