കേരള അംഗൻവാടി റിക്രൂട്ട്മെന്റ് നടത്തുന്നു. അംഗൻവാടി വർക്കർ,ഹെൽപ്പേർസ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:ചിറ്റൂർ ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിന് കീഴിലുള്ള ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിലെ വടകരപ്പതി, കൊഴിഞ്ഞാമ്പാറ,എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിൽ ആണ് അംഗൻവാടി ഹെൽപ്പേർസ്, വർക്കേഴ്സ് നിയമനം നടത്തുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 46 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്നവർക്ക് സർക്കാർ നിയമ പ്രകാരമുള്ള സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ഹെല്പ്പേർ:എഴുതാനും വായിക്കാനും അറിയാവുന്നവർക്കും പത്താം ക്ലാസ്സ് പാസ്സ് ആകാത്തവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
വർക്കർ:പത്താം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:അപേക്ഷ ഫോറം "വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലും ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലും ലഭിക്കും.അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷകള്‍ "ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നാട്ടുകല്‍ പോസ്റ്റ്, ചിറ്റൂര്‍-678554" എന്ന വിലാസത്തില്‍ നല്‍കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923273675"
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 ആണ്.