Kerala Tourism Recruitment 2023
ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം, ഗവണ്മെന്റ് ഓഫ് കേരള റിക്രൂട്ട്മെന്റ് നടത്തുന്നു. ചാഫർ ഗ്രേഡ് 2, ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്, കുക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Kerala Tourism Recruitment 2023 : Overview
Kerala Tourism Notification Details | |
---|---|
Organization Name | Department of Tourism, Government of Kerala |
Job Type | Kerala Govenment Job |
Recruitment Type | Direct Recruitment |
CATEGORY NO | 131/2023 – 133/2023 |
Post Name | Chauffeur Gr II, Hospitality Assistant and Cook |
Total Vacancy | 23 |
Job Location | All Over Kerala |
Salary | Rs.24,400 -55,200/- |
Apply Mode | Online |
Application Closing Date | 16th August 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 23 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ചാഫർ ഗ്രേഡ് 2 തസ്തികയിൽ 8 ഒഴിവുകളും ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് തസ്തികയിൽ 8 ഒഴിവുകളും കുക്ക് തസ്തികയിൽ 7 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി
ചാഫർ ഗ്രേഡ് 2:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 26500 രൂപ മുതൽ 60700 രൂപ വരെ സാലറി ലഭിക്കും.
ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 24400 രൂപ മുതൽ 55200 രൂപ വരെ സാലറി ലഭിക്കും.
കുക്ക്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 24400 രൂപ മുതൽ 55200 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ചാഫർ ഗ്രേഡ് 2:എസ് എസ് എൽ സി പാസ്സായവർക്കും മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിലുള്ള പ്രാവീണ്യം പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം.
ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്:എസ് എസ് എൽ സി പാസ്സായവർക്കും ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് ആൻഡ് ബീവറേജ് സർവീസ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
കുക്ക്:എസ് എസ് എൽ സി പാസ്സായവർക്കും K.G.C.E ഇൻ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 ആണ്.