മിൽമയിൽ തൊഴിൽ അവസരം. കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. സെയിൽസ് ഓഫീസർ, ടെറിട്ടറി സെയിൽസ് ഇൻ ചാർജ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:ഈ തസ്തികകളിലേക്കായി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Age Limit Details
പ്രായപരിധി:35 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്കും 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് സെയിൽസ് ഓഫീസർ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം 2.5 - 3 ലക്ഷം രൂപ വരെ സാലറി ലഭിക്കും.അത് CTC, TA, DA,മറ്റ് ഇൻസെന്റീവ്സും ഉൾപ്പെടുത്തിയായിരിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത
ടെറിട്ടറി സെയിൽസ് ഇൻ-ചാർജ്(TSI):MBA ബിരുദധാരിയോ ഡയറി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം. കുറഞ്ഞത് 1-2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.സജീവമായി ശ്രവിക്കുന്ന ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി,ചർച്ചകൾ, സുഗമമാക്കൽ, യുക്തിസഹമായ കഴിവുകൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ളവർക്കും യാത്ര ചെയ്യാൻ തയ്യാറായവർക്കും കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരുന്നതിന് വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായവർക്കും ഇരുചക്ര വാഹനം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
സെയിൽസ് ഓഫീസർ:MBA ഉള്ളവർക്കും എഫ്എംസിജിയിലെ വിൽപ്പനയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഉള്ളവർക്കും മികച്ച വിൽപ്പനയും ചർച്ച ചെയ്യാനുള്ള കഴിവ് ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മിൽമയുടെ https://www.milma.com/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 7 ആണ്.