കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ജോലി ഒഴിവ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ ഭിന്നശേഷി വിഭാഗത്തിൽ 1 ഒഴിവും മറ്റ് വിഭാഗക്കാർക്ക് 1 ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ്സ് മുതൽ 37 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.ഒ ബി സി കാറ്റഗറികാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25100 രൂപ മുതൽ 57,900 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:ഡിഗ്രിയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Application Fee Details
അപേക്ഷ ഫീസ്:300 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്.SC/ ST വിഭാഗക്കാർ 150 രൂപ അപേക്ഷ ഫീസ് അടച്ചാൽ മതിയാവും. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, Thiruvananthapuram എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി (സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്റ്റംബർ 2 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ "Additional Registrar/ Secretary, Kerala State Co-Operative Employees Pension Board, Jawahar Sahakarana Bhavan, 7th Floor, DPI Junction, Thycad P.O, Thiruvananthapuram 695014 "എന്ന വിലാസത്തിൽ തപാൽ അയക്കുക.അപേക്ഷയോടൊപ്പം പത്ത് രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസത്തിൽ എഴുതിയ 10 × 4 രൂപത്തിലുള്ള കവർ ഉൾക്കൊള്ളിച്ചെടുക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.