സ്വകാര്യ ഏജൻസികളുടെ തൊഴിൽ തട്ടിപ്പിൽ നിന്ന് ഉദ്യോഗാർത്ഥികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാന സർക്കാരിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് (ODEPEC) വഴി റിക്രൂട്ട്മെന്റ് നടത്തുന്നു.ടാലി ക്ലർക്ക്, ക്ലീനർ, റീച് ട്രക്ക് ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് ODEPEC റിക്രൂട്ട്മെന്റ് നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ആകെ 59 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ടാലി ക്ലാർക്ക് തസ്തികയിൽ 4 ഒഴിവുകളും റീച്ചർ ട്രക്ക് തസ്തികയിൽ 5 ഒഴിവുകളും ക്ലീനർ തസ്തികയിൽ 50 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി
ടാലി ക്ലർക്ക്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് AED 2000/മാസം സാലറി ലഭിക്കും.
ഡ്യൂട്ടി സമയം 1 മണിക്കൂർ +1 മണിക്കൂർ ഇടവേള, ആഴ്ചയിൽ ആറ് ദിവസം ജോലി. താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) കൂടാതെ യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
റീച്ചർ ട്രക്ക് ഓപ്പറേറ്റർ:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് AED 2500 മാസശമ്പളം ലഭിക്കും.
ക്ലീനർ:ഈ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് 850 ദിർഹം സാലറി ലഭിക്കും.
Qualification Details
ടാലി ക്ലാർക്ക്:എസ് എസ് എൽ സി/പ്ലസ് ടു പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ടാലി ആയി 2-3 വർഷം വെയർഹൗസിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
റീച്ചർ ട്രക്ക് ഓപ്പറേറ്റർ:പരിചയം, യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉണ്ടായിരിക്കണം.
ക്ലീനർ:എസ് എസ് എൽ സി, പ്ലസ്ടു പാസ്സാവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയക്കുക . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 3 ആണ്