ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വർക്കർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ വർക്കേഴ്സ് തസ്തികയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ 50 ഒഴിവ് സ്ത്രീകൾക്കും 50 ഒഴിവുകൾ പുരുഷന്മാർക്കുമാണ്.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.2005 ജനുവരി 1നും 1987 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം.എസ്.സി./എസ്.ടി.,ഒ.ബി.സി. വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Salary Details
സാലറി:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 12000 രൂപ മുതൽ 18000 രൂപ വരെ സാലറി ലഭിക്കും.
Qualification Details
വിദ്യാഭ്യാസ യോഗ്യത:സ്കൂൾ വിദ്യാഭ്യാസമുള്ളവരും എന്നാൽ പത്താം ക്ലാസിന് മേൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വയസ്സ്, സ്കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം "ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്,രജിസ്റ്റേഡ് ഓഫീസ്, കോടിമത,കോട്ടയം സൗത്ത് പി.ഒ.,കോട്ടയം – 686013"എന്ന വിലാസത്തിൽ അയക്കുക.അപേക്ഷ കവറിനു പുറത്ത് “വർക്കർ നിയമനത്തിനായുള്ള അപേക്ഷ” എന്ന് രേഖപെടുത്തണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4 ആണ്.