കിഫ്ബി പദ്ധതിയുടെ ഭാഗമായി കേരള വനംവകുപ്പ് നിയന്ത്രിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വിവിധ തസ്തികകളിലേക്ക് കരാർ റിക്രൂട്ട്മെന്റിന് ആവേശകരമായ അവസരങ്ങൾ പ്രഖ്യാപിച്ചു. ഈ അതുല്യമായ അവസരം ഒരു വർഷത്തെ കരാറുകൾ വാഗ്ദാനം ചെയ്യുന്നു, മൊത്തം 14 ഒഴിവുകളാണുള്ളത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളേ, തൃശൂർ വനം വകുപ്പിന് കീഴിലുള്ള തൃശൂർ സുവോളജിക്കൽ പാർക്കിലെ ഈ തൊഴിൽ സാധ്യതകളെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.

ലാബ് ടെക്നിഷ്യൻ -1 |
---|
വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ |
പ്രായം: അപേക്ഷകർ 2023 0 6 of 28 ന് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും. |
വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
ഇലക്ട്രിക്കൽ സൂപ്പർവൈസർ -1 |
യോഗ്യതകൾ:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ പൂർണ സമയ പഠനം വഴി നൽകുന്ന ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. |
പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 22,290/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
ഇലക്ട്രീഷ്യൻ ഒഴിവ് : 2 |
വിദ്യാഭ്യാസ യോഗ്യത : എസ്. എസ് .എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ട്രേഡിലെ ഐ.ടി.ഐ. ഐ.ടി.സി. സർട്ടിഫിക്കറ്റും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും.. |
പ്രായം :അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
പമ്പ് ഓപ്പറേറ്റർ ഒഴിവ്: ഒന്ന് |
വിദ്യാഭ്യാസ യോഗ്യത : എസ്. എസ് എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്സ് അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.ടി.ഐ ഐ.ടി.സി. സർട്ടിഫിക്കറ്റും. |
പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ -1 |
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എൽ.സി. അഥവാ തത്തുല്യമായ യോഗ്യത |
പ്രായം : അപേക്ഷകർ 2023 ജനുവരി 1നും 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 18,390/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് |
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത്. എസ്. എസ് എൽ.സി അഥവാ തത്തുല്യമായ യോഗ്യത. |
പ്രായം : അപേക്ഷകർ 2023 ജനുവരി 1നും 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 18,390/- രൂപയായിരിക്കും. |
നിയമന രീതി:കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
വെറ്റിനറി അസിസ്റ്റൻറ് - 1 |
വിദ്യാഭ്യാസ യോഗ്യത കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നഴ്സിംഗ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ്. |
പ്രായം :അപേക്ഷകർ 20023 ജനുവരി 1 നു 40 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും. |
വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
ജൂനിയർ അസിസ്റ്റൻറ് (സ്റ്റോഴ്സ്) 1 |
വിദ്യാഭ്യാസ യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. |
പ്രായം :അപേക്ഷകർ 2023 ജനുവരി 1 36 കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും. |
വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും. |
നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമം. |
സെക്യൂരിറ്റി ഗാർഡ്. -1 |
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കലിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. |
പ്രായം: അപേക്ഷകർ 2013 ജനുവരി 1 നു 55 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല. |
വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും. |
പ്രധാനപ്പെട്ട അപേക്ഷാ വിശദാംശങ്ങൾ:
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 16, 2023, വൈകുന്നേരം 5 മണി വരെ.
വൈകിയ അപേക്ഷകൾ പരിഗണിക്കില്ല.
അപേക്ഷിക്കേണ്ടവിധം:
കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷാ ഫോറം ഡൗൺലൊഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകളും ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്ത് ഇതിലേക്ക് അയയ്ക്കുക:
തപാല് വിലാസം:
ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി ഓ കുരിശുമുലക്കു സമീപം-680014 കേരളം
അല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16
ഇന്റർവ്യൂ പ്രക്രിയയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുമെന്നത് ശ്രദ്ധിക്കുക.