സൗദി അറേബ്യയിലെ ഒരു പ്രമുഖ കമ്പനി, വെയർഹൗസ് അസോഷ്യേറ്റ് ഉദ്യോഗത്തിനായി ജീവനക്കാരുടെ നിയമിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ഈ അവസരം ലഭ്യമാകുന്നത്. ചുവടെ വിശദാംശങ്ങൾ:
യോഗ്യത: 10-ാം ക്ലാസ് വിജയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, സന്തുലിത ശാരീരിക ക്ഷമത, വെയർഹൗസ് മേഖലയിൽ ഒരു വർഷത്തെ പരിചയം.
പ്രായപരിധി: 25 - 40 വയസ്.
ശമ്പളം: 1892 സൗദി റിയാൽ.
വീസ, താമസസൗകര്യം, എയർ ടിക്കറ്റ് എന്നിവ സൗജന്യം.
ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം ഏപ്രിൽ 16ന് രാവിലെ 9 മണിക്ക് മുൻപ്, അങ്കമാലി ഇൻകെൽ ടവർ 1ലെ ഒഡെപെക് ഓഫിസിൽ എത്തണം.
വെബ്സൈറ്റ്: www.odepc.kerala.gov.in
ഫോൺ: 0471-2329440, 97786 20460
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ