ഇന്ത്യന്‍ നേവി അഗ്നിവീര്‍ MR തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വന്നു. ഈ വിജ്ഞാപനപ്രകാരം, മിനിമം പത്താം ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്നിവീര്‍ (MR) പോസ്റ്റുകളിലായി മൊത്തം 500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്നത് 2024 മേയ് 13 മുതല്‍ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മേയ് 27 ആണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ മുഖേന മാത്രമാണ്.
ജോലിയുടെ വിശദവിവരങ്ങള്‍
ഇന്ത്യന്‍ നേവി ആണ് ഈ നിയമനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ തസ്തിക ആണ്. അഗ്നിവീര്‍ (MR) – 02/2024 ബാച്ചിലേക്കാണ് നിയമനം. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായിരിക്കും ജോലി. ശമ്പളം മാസത്തില്‍ 30,000 മുതല്‍ 45,000 രൂപ വരെയായിരിക്കും.
ഒഴിവുകളുടെ എണ്ണം
അഗ്നിവീര്‍ (MR) – 02/2024 ബാച്ചില്‍ ഏകദേശം 500 ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രായപരിധി
അഗ്നിവീര്‍ (MR) പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ 01 നവംബര്‍ 2003 മുതല്‍ 30 ഏപ്രില്‍ 2007 വരെ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ്സ് യോഗ്യത നിര്‍ബന്ധമാണ്.
അപേക്ഷാ ഫീസ്
എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷാ ഫീസായി 550 രൂപ അടയ്ക്കേണ്ടതുണ്ട്.
അപേക്ഷിക്കുന്ന രീതി
ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://agniveernavy.cdac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് ലിങ്കിലൂടെ തസ്തികയുടെ വിവരങ്ങള്‍ പരിശോധിച്ച് അക്കൗണ്ട് സൃഷ്ടിച്ച ശേഷം അപേക്ഷ പൂരിപ്പിച്ച് ഫീസ് അടച്ച് അപേക്ഷാ സമര്‍പ്പിക്കേണ്ടതാണ്.
ഔദോഗിക വിജ്ഞാപനം