കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സൂക്ഷ്മസംരംഭ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട ജില്ലയിലെ ഒഴിവുള്ള ഗ്രാമപഞ്ചായത്ത്/നഗരസഭ കുടുംബശ്രീ സി.ഡി.എസുകളിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 13 ആണ്.
യോഗ്യതകൾ: പത്തനംതിട്ട ജില്ലയിൽ താമസിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം. പ്രവർത്തനാടിസ്ഥാനത്തിൽ ഹോണറേറിയം ലഭിക്കും.
പ്രായപരിധി: 25 മുതൽ 45 വയസ്സുവരെ
ബിരുദാനന്തര ബിരുദം ഏതെങ്കിലും വിഷയത്തിൽ പൂർത്തിയാക്കിയിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
കണക്കുകളും ബിസിനസ് ആശയങ്ങളും മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കണം.
ഒഴിവുള്ള സിഡിഎസുകളിലെ സ്ഥിരതാമസക്കാർക്കും സ്ത്രീകൾക്കും മുൻഗണന.
കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത്, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ താഴെ പറയുന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം.
വിലാസം: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ
കളക്ടറേറ്റ്, മൂന്നാം നില പത്തനംതിട്ട
ഫോൺ: 0468 2221807