ബെൽജിയത്തിൽ നഴ്സുമാരുടെ 60 ഒഴിവുകളിലേക്ക് നിയമനം. കേരള സർക്കാരിന്റെ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന ബെൽജിയത്തിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. നഴ്സിങ്ങിൽ ഡിപ്ലോമ/ഡിഗ്രി പഠനവും ഒരു വർഷം പ്രവൃത്തി പരിചയവും നിർബന്ധമാണ്. IELTS/OET പരീക്ഷയിൽ 6.0/C+ ലഭിച്ചിരിക്കണം. അപേക്ഷകർക്ക് 35 വയസ്സ് വരെയുള്ള പ്രായപരിധി ബാധകമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഡച്ച് ഭാഷാ പരിശീലനം നൽകുന്നതാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയാൽ 2025-ലെ ആദ്യ മാസം തന്നെ ബെൽജിയത്തിലേക്ക് യാത്ര തിരിക്കാം. ടിക്കറ്റും വിസയും സൗജന്യമാണ്.
അപേക്ഷകർ [email protected] എന്ന ഇമെയിലിൽ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോർട്ട് കോപ്പി എന്നിവ അയക്കണം. രജിസ്റ്റർ ചെയ്യാനും വിശദവിവരങ്ങൾക്കും https://odepc.kerala.gov.in/aurora/ സന്ദർശിക്കുക. അവസാന തീയതി: മെയ് 9. ഫോൺ: 0471-2329440/41/42/43/45.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ