നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഇന്റര്‍വ്യൂ മാത്രം മതി ; 5 മികച്ച സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - Temporary Government Jobs In Kerala

Temporary Government Jobs In Kerala Without Exam Selection Through Interview. Check the top 5 jobs in June.temporary government jobs in ernakulam

കേരള സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് PSC പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നുണ്ട്. അർഹരായ ഉദ്യോഗാർഥികൾ അതത് ഓഫീസുമായി ബന്ധപ്പെടണം.

ഇന്റര്‍വ്യൂ മാത്രം മതി ; 5 മികച്ച സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - Temporary Government Jobs In Kerala

1. ആർസിസിയിൽ താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂൺ 24ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

2. താൽക്കാലിക നിയമനം

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്. (ഫോൺ : 0471 – 2722748, 2722238, 2723177) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെ.

3. വാക്ക് ഇൻ ഇൻറർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് റസിഡൻഷ്യൽ സ്കൂളുകൾ / നാലു ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024- 25 അധ്യയന വർഷത്തേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. നെടുമങ്ങാട് ഐടിഡിപി ഓഫീസിൽ ജൂൺ 19 രാവിലെ 10. 30നാണ് അഭിമുഖം. യോഗ്യത: എം എ സൈക്കോളജി /എം എസ് ഡബ്ലിയു/ എം എസ് സി സൈക്കോളജി. പ്രായപരിധി 25നും 45 നും മധ്യേ. പ്രതിമാസം 11,000 രൂപ ഓണറേറിയം, 2000 രൂപ യാത്രപ്പടി എന്നിവ ലഭിക്കും. ഒഴിവുകൾ ആകെ 3 (പുരുഷൻ – ഒന്ന്, സ്ത്രീ – രണ്ട്)

4. ലൈബ്രേറിയന്‍ നിയമനം

ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താല്പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രതിമാസ വേതനം 22000 രൂപ. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28 നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.

5. പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു.

സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും: kpesrb.kerala.gov.in.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.