വയനാട് ജില്ലയിലെ ആരോഗ്യകേരളത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതാ വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കണം.

മെഡിക്കൽ ഓഫീസർ തസ്തികയ്ക്കുള്ള യോഗ്യത എംബിബിഎസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗണ്സിൽ രജിസ്ട്രേഷനുമാണ്. മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയ്ക്ക് ബിഎച്ച്എംഎസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ കൗണ്സിൽ രജിസ്ട്രേഷനുമാവശ്യമാണ്.
സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ബിഎസ്സി നഴ്സിങ്ങോ ജിഎൻഎം കോഴ്സോ കേരള നഴ്സിങ് കൗണ്സിൽ രജിസ്ട്രേഷനും വേണം. ആർബിഎസ്കെ നഴ്സ് തസ്തികയ്ക്ക് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെപിഎച്ച്എൻ കോഴ്സും കേരള നഴ്സിങ് കൗണ്സിൽ രജിസ്ട്രേഷനുമാവശ്യമുണ്ട്.
ടിബി ഹെൽത്ത് വിസിറ്റർ തസ്തികയ്ക്ക് സർക്കാർ അംഗീകൃത ടിബിഎച്ച്വി കോഴ്സോ ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സോ ആരോഗ്യമേഖലയിൽ ടിബിയുമായി ബന്ധപ്പെട്ട പ്രവർത്തന പരിചയം, ഇരുചക്ര വാഹന ലൈസൻസ്, രണ്ടുമാസത്തിൽ കുറയാത്ത സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യതകൾ.
എൻപിപിസിഡി ഇൻസ്ട്രക്ടർ തസ്തികയ്ക്ക് ഡിഇസിഎസ്ഇ/ഡിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദവും ആർസിഐ രജിസ്ട്രേഷനുമാവശ്യമാണ്. എംഎൽഎസ്പി തസ്തികയ്ക്ക് ബിഎസ്സി നഴ്സിങ്ങോ ജിഎൻഎമോ ഒരുവർഷത്തെ പ്രവർത്തന പരിചയവും വേണം.
ജെഎച്ച്ഐ തസ്തികയ്ക്ക് രണ്ടുവർഷ ഡിപ്ലോമ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സും കേരള പാരാമെഡിക്കൽ കൗണ്സിൽ രജിസ്ട്രേഷനുമാവശ്യമാണ്. സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയ്ക്ക് ഡിഗ്രി, സ്പെഷ്യൽ എജ്യുക്കേഷനിൽ ബിഎഡ്, ഒരുവർഷത്തെ പ്രവർത്തന പരിചയം എന്നിവ വേണം.
ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയ്ക്ക് ഡിഗ്രി, പിജിഡിസിസിഡി/ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ ഡിപ്ലോമ, ന്യൂബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ ഒരുവർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യതകൾ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയ്ക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ പിജി/എംഫിൽ, മൂന്നുവർഷത്തെ പ്രവർത്തന പരിചയം, ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ.
അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിനകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 04936 202771