നമസ്കാരം,
Kerala Job Alert ലേക്ക് സ്വാഗതം!

ഫിഷറീസ് വകുപ്പിന് കീഴിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ - Coordinator Jobs in Fisheries Department

Apply for contract-based Coordinator positions in Thiruvananthapuram and Kollam. Eligibility: Degree, age 20-36. Apply by June 13.

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

Coordinator Jobs in Fisheries Department

തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയം അർഹരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യതയായി ബിരുദം ആവശ്യമുണ്ട്. പ്രായപരിധി 20 നും 36 നും ഇടയിലായിരിക്കണം.

തിരുവനന്തപുരം ജില്ലയിലേക്കുള്ള അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഫീൽഡ് ജോലിക്കുള്ള പ്രാപ്തതയും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.

തപാൽ മാർഗമുള്ള അപേക്ഷകൾ : റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035. എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13, വൈകിട്ട് 5 മണി വരെയാണ്. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുകയില്ല. വിശദവിവരങ്ങൾക്ക് 0471-2325483 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

കൊല്ലം ജില്ലയിലേക്കുള്ള അപേക്ഷകൾ [email protected] എന്ന ഇമെയിലിലേക്കോ അല്ലെങ്കിൽ റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ. തിരുവനന്തപുരം - 695035 എന്ന വിലാസത്തിലേക്ക് അയക്കണം. കൊല്ലം ജില്ലയിലേക്കുള്ള അപേക്ഷകളുടെ അവസാനതീയതിയും ജൂൺ 13 ആണ്. വിവരങ്ങൾക്ക് 0471-2325483 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ

Getting Info...

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.