കേരള സംസ്ഥാന യുവജന കമ്മീഷൻ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.
തിരുവനന്തപുരത്തെ യുവജന കമ്മീഷൻ ഓഫീസിലെ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതായി കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
സർക്കാർ നിഷ്കർഷിച്ച ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായിരിക്കും നിയമന വ്യവസ്ഥകളും വേതനവും. പത്താം ക്ലാസ് വിജയിച്ചിരിക്കണം. സാധുവായ ഡ്രൈവിംഗ് ലൈസൻസും വേണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം : താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 13നകം അപേക്ഷ സമർപ്പിക്കണം. അഭിമുഖവും പ്രായോഗികപരീക്ഷയും നടത്തുന്നതാണ്. അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ പി.എം.ജി., തിരുവനന്തപുരം, പിൻ:695033 എന്ന വിലാസത്തിലേക്കോ [email protected] എന്ന ഇമെയിലിലേക്കോ അയക്കാം.
തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ